Image

കല (ആര്‍ട്ട്) കുവൈത്ത് ‘നിറം 2016’ ചിത്രരചനമത്സരം

Published on 13 November, 2016
കല (ആര്‍ട്ട്) കുവൈത്ത് ‘നിറം 2016’ ചിത്രരചനമത്സരം

 കുവൈത്ത്: തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷവും ചായങ്ങളുടെ വര്‍ണവിസ്മയം സമ്മാനിച്ചു കൊണ്ട് ഒരു ശിശുദിനാഘോഷം കൂടി കുവൈത്തില്‍ ചരിത്രം കുറിച്ചു. ജിസിസിയിലെ തന്നെ ഏറ്റവും വലിയ ചിത്ര രചനാ മത്സരമായ ‘നിറം 2016‘ ല്‍ എല്‍കെജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ നാല് ഗ്രൂപ്പുകളിലായി 2300ല്‍ അധികം കുട്ടികള്‍ പങ്കെടുത്തു. 

പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 127–ാം ജന്മദിനത്തോടനുബന്ധിച്ചാണ് കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി അമേരിക്കന്‍ ടൂറിസ്റ്ററുമായി സഹകരിച്ച് കല (ആര്‍ട്ട്) കുവൈത്ത് പരിപാടി സംഘടിപ്പിച്ചത്.

ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി എ. കെ. ശ്രീവാസ്തവ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. കല(ആര്‍ട്ട്) കുവൈത്ത് പ്രസിഡന്റ് ജൈസണ്‍ ജോസഫ് ജനറല്‍ സെക്രട്ടറി രാഗേഷ് പി. ഡി, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സുനില്‍ കുമാര്‍, ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗംഗാധര്‍ ശിര്ശാദ്, അമേരിക്കന്‍ ടൂറിസ്റ്റര്‍ മാനേജര്‍ സുജോ ഫ്രാന്‍സിസ്, വിവിധ സംഘടനസാംസ്‌കാരിക പ്രവര്‍ത്തകരായ സുരേഷ് മാത്തൂര്‍, ഇഖ്ബാല്‍ കുട്ടമംഗലം, ഡോ. ജോണ്‍ ആര്‍ട്, അനിയന്‍കുഞ്ഞു സാമുവല്‍, മുഹമ്മദ് റിയാസ്, ചെസില്‍ രാമപുരം, കെ. ജെ. ജോണ്‍, സാബു പീറ്റര്‍, കല (ആര്‍ട്ട്) കുവൈറ്റ് ഭാരവാഹികളായ മോഹനന്‍, കെ. സാദിഖ്, സാംകുട്ടി തോമസ്, ഹസ്സന്‍ കോയ, മുകേഷ് എന്നിവരും ഉത്ഘാടനവേദിയില്‍ സന്നിഹിതരായിരുന്നു.



ശിശുദിനത്തോടനുബന്ധിച്ചു നവംബര്‍ പതിനൊന്നിനു വെള്ളിയാഴ്ച ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളില്‍ ഉച്ചയ്ക്കുശേഷം രണ്ടിനു ആരംഭിച്ച മത്സരം വൈകുന്നേരം അഞ്ചോടെ അവസാനിച്ചു. ഇന്ത്യന്‍ സ്‌കൂളുകളില്‍ പഠിക്കുന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളോടൊപ്പം അറബ്, ഫിലിപ്പീന്‌സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളും മത്സരത്തില്‍ പങ്കെടുത്തു. സന്ദര്‍ശകരും രക്ഷിതാക്കളും അടങ്ങുന്ന വലിയൊരു ജനാവലിയാല്‍ സ്‌കൂള്‍ അങ്കണം നിറഞ്ഞു കവിഞ്ഞു. ചിത്രരചന കൂടാതെ മുതിര്‍ന്ന കുട്ടികള്‍ക്കായുള്ള കളിമണ്‍ ശില്പ നിര്‍മ്മാണവും, സന്ദര്‍ശകര്ക്കും പങ്കെടുക്കാവുന്ന ഓപ്പണ്‍ ക്യാന്‍വാസ് പൈന്റിങ്ങും ഉണ്ടായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക