Image

ജോണ്‍മാഷ് വോളിബോള്‍ ടൂര്‍ണമെന്റ്: വിയന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ക്ലബ് ജേതാക്കള്‍

Published on 14 November, 2016
ജോണ്‍മാഷ് വോളിബോള്‍ ടൂര്‍ണമെന്റ്: വിയന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ക്ലബ് ജേതാക്കള്‍

  വിയന്ന: ജോണ്‍ മാഷ് യൂറോപ്യന്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ വിയന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ക്ലബിന് (ഐഎസ്സി വിയന്ന) ഉജ്ജ്വല വിജയം. ലിവര്‍പൂള്‍ ലയണ്‍സ് സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനമാണ് പങ്കെടുത്ത ഒരോ ടീമും കാഴ്ചവച്ചത്. വിജയം ഐഎസ്സി വിയന്നയുടെ താരമായിരുന്ന അന്തരിച്ച ജെറി തൈലയിലിന് സമര്‍പ്പിച്ചു.

രണ്ടു ഗ്രൂപ്പുകളിലായി എട്ടു ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിച്ചത്. ഫൈനലില്‍ 
15:14 എന്ന സ്‌കോറിന് ലിവര്‍പൂള്‍ ലയണ്‍സിനെ പരാജയപ്പെടുത്തിയാണ് ഐഎസ്സി വിയന്ന ജോണ്‍മാഷ് കപ്പില്‍ മുത്തമിട്ടത്.

ടൂര്‍ണമെന്റിലെ മികച്ച സെറ്ററായി റ്റെജോയും ലിവര്‍പൂളിന്റെ സാനി മികച്ച സ്‌പൈക്കറായും വംശി മികച്ച ഓള്‍ റൗണ്ടറായും ഐഎസ്സിയുടെ സ്വിസ് താരം ജെയിന്‍ പന്നാരക്കുന്നേല്‍ മികച്ച കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു. 

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക