Image

കാരുണ്യ വര്‍ഷത്തില്‍ റോമിലെത്തിയത് 20 ലക്ഷം സന്ദര്‍ശകര്‍

Published on 14 November, 2016
കാരുണ്യ വര്‍ഷത്തില്‍ റോമിലെത്തിയത് 20 ലക്ഷം സന്ദര്‍ശകര്‍

 വത്തിക്കാസിറ്റി: മാര്‍പാപ്പ പ്രഖ്യാപിച്ച കാരുണ്യ വര്‍ഷത്തോടനുബന്ധിച്ച് റോമിലെത്തിയത് ഇരുപതു ലക്ഷത്തോളം വിശ്വാസികള്‍. കാരുണ്യ വര്‍ഷത്തിന്റെ വിവിധ പരിപാടികളിലായി 20.4 മില്യന്‍ ആളുകള്‍ പങ്കെടുത്തെന്ന് വത്തിക്കാന്‍ ഇവാഞ്ചലിക്കല്‍ വിഭാഗം മേധാവി മോണ്‍. റിനോ ഫിസിഷെല്ല അറിയിച്ചു. റോമിലെത്താതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റു പള്ളികളിലായി ആകെ നൂറു കോടി ആളുകള്‍ പങ്കെടുത്തതായും കണക്കാക്കുന്നു.

ചില ദൈവശാസ്ത്രജ്ഞര്‍ കാരുണ്യ വര്‍ഷം എന്ന ആശയത്തെ തള്ളിക്കളഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ ഈ ആശയം െ്രെകസ്തവ വിചാരധാരയില്‍ പ്രധാന ഇടം വീണ്ടെടുത്തിരിക്കുകയാണെന്നും മോണ്‍. ഫിസിഷെല്ല അവകാശപ്പെട്ടു. ഈ മാസത്തോടെ ജൂബിലി കാരുണ്യ വര്‍ഷം സമാപിക്കുകയാണ്.

2000–2001 നു ശേഷം ആദ്യമായാണ് ജൂബിലി വര്‍ഷം വത്തിക്കാന്‍ ആഘോഷിക്കുന്നത്. മദര്‍ തെരേസയുടെ വിശുദ്ധ പ്രഖ്യാപനം അടക്കം സുപ്രധാന ചടങ്ങുകള്‍ ഇതോടനുബന്ധിച്ചു നടന്നിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക