Image

2016 ഏറ്റവും ചൂടേറിയ വര്‍ഷം

Published on 14 November, 2016
2016 ഏറ്റവും ചൂടേറിയ വര്‍ഷം

 ബര്‍ലിന്‍: ഈ വര്‍ഷം ആദ്യ ഒന്‍പതുമാസങ്ങള്‍ കണക്കിലെടുത്താല്‍ ആഗോളതലത്തില്‍ 2016 ഏറ്റവും ചൂടേറിയ വര്‍ഷമായിരിക്കുമെന്നു ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. നടപ്പുവര്‍ഷത്തെ ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലഘട്ടം താപനിലയില്‍ 1.2 ഡിഗ്രി സെല്‍ഷ്യസ് അധികം രേഖപ്പെടുത്തിയതായി ലോക കാലാവസ്ഥ സംഘടന ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതു റിക്കാര്‍ഡു കടന്നിരിക്കുകയുമാണ്. വാഹനങ്ങള്‍ പുക (ഇഛ2) തുപ്പുന്നതിലും വര്‍ധനയുണ്ടെന്നാണ് കണക്ക്.

റഷ്യയുടെ ആര്‍ട്ടിക്, സബ് ആര്‍ട്ടിക് പ്രദേശത്തും അലാസ്‌ക, നോര്‍ത്ത് വെസ്റ്റ് കാനഡ എന്നിവിടങ്ങളില്‍ 2015 നെ അപേക്ഷിച്ച് റിക്കാര്‍ഡ് താപനില ഉണ്ടായതായി ഡബ്ല്യുഎംഒ സെക്രട്ടറി ജനറല്‍ പെറ്റേറി താലാസ് പറഞ്ഞു. ആര്‍ട്ടിക് സീയിലെ ഗ്രീന്‍ പാളിയില്‍ ഈ വര്‍ഷം നേരത്തെ തന്നെ മഞ്ഞുരുക്കം കാണപ്പെട്ടിരുന്നതായി ഡബ്ല്യുഎംഒ യുടെ വിശകലനത്തില്‍ അവര്‍ പറഞ്ഞു. അടുത്ത വര്‍ഷത്തിലും താപനിലയില്‍ ഉയര്‍ന്ന വര്‍ധനയുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക