Image

`ഗ്രീന്‍കാര്‍ഡ്‌' ചിത്രീകരണം ന്യൂജേഴ്‌സിയില്‍

സാബു തിരുവല്ല Published on 16 February, 2012
`ഗ്രീന്‍കാര്‍ഡ്‌' ചിത്രീകരണം ന്യൂജേഴ്‌സിയില്‍
ന്യൂയോര്‍ക്ക്‌: പ്രവാസി മലയാളികളുടെ സ്വന്തം ചാനലായ `മലയാളം' ചാനലിനുവേണ്ടി നിര്‍മ്മിക്കുന്ന `ഗ്രീന്‍കാര്‍ഡ്‌' എന്ന പരമ്പരയുടെ ചിത്രീകരണം ന്യൂജേഴ്‌സിയില്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു.

അമേരിക്കന്‍ മലയാളികളുടെ കാണാക്കാഴ്‌ചകള്‍ക്ക്‌ തൂലിക ചലിപ്പിക്കുന്നത്‌ പ്രശസ്‌ത തിരക്കഥാകൃത്ത്‌ ജൂഡി ഞാറയ്‌ക്കലാണ്‌. ഛായാഗ്രഹണം അലക്‌സും സിബിയും. അസോസിയേറ്റായി സന്തോഷ്‌ ന്യൂയോര്‍ക്കും, സംഗീതം ജയകൃഷ്‌ണനും, എഡിറ്റിംഗ്‌ ജില്ലിയും നിര്‍വഹിക്കുന്നു.

സണ്ണി കല്ലൂപ്പാറ സംവിധാനം ചെയ്യുന്ന പരമ്പരയില്‍ നിരവധി കഥാപാത്രങ്ങളും ഒട്ടനവധി കഥാസന്ദര്‍ഭങ്ങളും ഉള്‍ക്കൊള്ളുന്നതിനാല്‍ പങ്കാളികളാകാന്‍ താത്‌പര്യമുള്ളവര്‍ മലയാളം ചാനലുമായി ബന്ധപ്പെടുക: ഫോണ്‍: 713 648 0576, സണ്ണി കല്ലൂപ്പാറ (845 596 0935).
`ഗ്രീന്‍കാര്‍ഡ്‌' ചിത്രീകരണം ന്യൂജേഴ്‌സിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക