Image

കുവൈത്ത് ക്‌നാനായ സംഗമം 2016’ നവംബര്‍ 18ന്

Published on 14 November, 2016
കുവൈത്ത് ക്‌നാനായ സംഗമം 2016’ നവംബര്‍ 18ന്

 കുവൈത്ത്: കുവൈത്തിലെ ക്‌നാനായ കാത്തോലിക്കാ സമൂഹവും ക്‌നാനായ യാക്കോബായ സമൂഹവും സംയുക്തമായി നടത്തുന്ന ‘കുവൈത്ത് ക്‌നാനായ സംഗമം 2016’ നവംബര്‍ 18ന് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ അബാസിയ ഇന്റഗ്രേറ്റഡ് സ്‌കൂളില്‍ നടത്തുന്നു.

സംഗമത്തില്‍ ചിങ്ങവനം ക്‌നാനായ ഭദ്രാസനാധിപന്‍ ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മോര്‍ സേവേറിയോസ്, ബാലസോര്‍ രൂപത അധ്യക്ഷന്‍ ഡോ. സൈമണ്‍ കായിപ്പുറം, ഇന്ത്യന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ ജസ്റ്റീസ് സിറിക് ജോസഫ് തുടങ്ങിയവര്‍ വിശിഷ്ടാഥിതികളായിരിക്കും. പൊതുസമ്മേളനത്തിനുശേഷം ഗിന്നസ് പക്രുവും ടീമും നയിക്കുന്ന കലാവിരുന്നും മറ്റു കലാപരിപാടികളും അരങ്ങേറും.

വിവരങ്ങള്‍ക്ക്: റെനീസ് ജേക്കബ് 99825405, ജോബി ജോസ് 97124052.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക