Image

യാത്രയപ്പ് നല്‍കി

Published on 14 November, 2016
യാത്രയപ്പ് നല്‍കി

 ജിദ്ദ: ഇരുപത്തിമൂന്നു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന തേഞ്ഞിപലം സ്വദേശി കള്ളിയില്‍ ഹസന് ജിദ്ദ തേഞ്ഞിപലം കെഎംസിസി കമ്മിറ്റി യാത്രയയപ്പു നല്‍കി. 

കെഎംസിസി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുട്ടി കുന്നത്തേരി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കള്ളിയില്‍ ഹസനുള്ള ഉപഹാരം വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് സി.സി. കരീം കൈമാറി. മലപ്പുറം ജില്ലാ സെക്രട്ടറി ജലാല്‍ തേഞ്ഞിപലം, ഷറഫുദ്ദിന്‍ പെരിഞ്ഞിരിക്കര, മുജീബ് റഹ്മാന്‍ ഒലിപ്രംകടവ്, ഹസന്‍ കള്ളിയില്‍, ജനറല്‍ സെക്രട്ടറി മജീദ് കള്ളിയില്‍, ട്രഷറര്‍ മജീദ് തോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. 

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക