Image

ലാല്‍കെയഴ്‌സ് കുവൈറ്റ് ചാപ്റ്റര്‍ രൂപീകരിച്ചു

Published on 14 November, 2016
ലാല്‍കെയഴ്‌സ് കുവൈറ്റ് ചാപ്റ്റര്‍ രൂപീകരിച്ചു

 കുവൈത്ത്: മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ ആരാധകരുടെ ആഗോള ഓണ്‍ലൈന്‍ കൂട്ടായ്മയായ ‘ലാല്‍ കെയേഴ്‌സ്’ കുവൈത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ‘ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ആര്‍ ബെറ്റര്‍ ദാന്‍ പ്രയിംഗ് ലിപ്‌സ്’ എന്ന ആപ്തവാക്യത്തില്‍ പ്രവത്തനമാരംഭിച്ച സംഘടന ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടം നേടിയിട്ടുണ്ട്. 

ലാല്‍കെയേഴ്‌സ് കുവൈത്ത് ചാപ്റ്ററിന്റെ നിര്‍വാഹക സമിതി രൂപീകരണ യോഗം കുവൈത്തിലെ ജലീബില്‍ നടന്ന നിര്‍വാഹക സമിതി രൂപീകരണ യോഗത്തില്‍ ആര്‍.ജെ. രാജേഷ് (പ്രസിഡന്റ്), ജോസഫ് സെബാസ്റ്റ്യന്‍ (വൈസ് പ്രസിഡന്റ്), ഷിബില്‍ ലാല്‍ (സെക്രട്ടറി), അഖില്‍ രാജേന്ദ്രന്‍ (ജോ. സെക്രട്ടറി) അനീഷ് നായര്‍ (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

യോഗത്തില്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അന്‍പതോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഭാവി പ്രവര്‍ത്തനപരിപാടികളുടെ ഭാഗമായി കുവൈത്തിലും നാട്ടിലും വിവിധ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുവാന്‍ യോഗം തീരുമാനിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക