Image

സംഘടിതശക്തിയായി ഫൊക്കാന മുന്നോട്ട്

ജോര്‍ജ് തുമ്പയില്‍/Photo: KAIRALI TV/Jacob Manuel Published on 15 November, 2016
സംഘടിതശക്തിയായി ഫൊക്കാന മുന്നോട്ട്
ന്യൂയോര്‍ക്ക്: മൂന്ന് പതിറ്റാണ്ടിന്റെ സേവനപാരമ്പര്യം നല്‍കിയ അടിത്തറയുടെ ബലത്തില്‍, സംഘടിത ശക്തിയുടെ ഊര്‍ജ്ജമുള്‍ക്കൊണ്ട് ഫൊക്കാനയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.

നവംബര്‍ 12 ശനിയാഴ്ച കോങ്കേഴ്‌സ് സാഫ്രണ്‍ റെസ്റ്റോറന്റ് ആന്റ് ബാങ്ക്വറ്റ് ഹാളില്‍ രാവിലെ 2014 - 2016 കമ്മിറ്റിയുടെ മീറ്റിംഗ് മുന്‍ പ്രസിഡന്റ് ജോണ്‍ പി. ജോണിന്റെ അദ്ധ്യക്ഷതയില്‍ നടന്നു. ഉച്ചയ്ക്ക് ശേഷം പുതിയ കമ്മിറ്റിയുടെ മീറ്റിംഗ് പ്രസിഡന്റ് തമ്പി ചാക്കോയുടെ അദ്ധ്യക്ഷതയില്‍ കൂടി സുപ്രധാനങ്ങളായ ഒട്ടനവധി തീരുമാനങ്ങളെടുത്തു. ജോര്‍ജി വറുഗീസ് (ഫ്‌ളോറിഡ)യാണ് പുതിയ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍. ലീലാ മാരേട്ട് (ന്യൂയോര്‍ക്ക്) ആണ് വൈസ് ചെയര്‍ പേഴ്‌സണ്‍. ടെറന്‍സണ്‍ തോമസ് (ഫിലഡല്‍ഫിയ) ആണ് സെക്രട്ടറി. ഫൊക്കാനാ ഫൗണ്ടേഷന്‍ ചെയര്‍മാനായി പോള്‍ കറുകപ്പിള്ളില്‍ (ന്യൂയോര്‍ക്ക്), വൈസ് ചെയര്‍പേഴ്‌സണ്‍ ആയി മറിയാമ്മ പിള്ള (ഷിക്കാഗോ) സെക്രട്ടറിയായി ജോര്‍ജ് ഓലിയ്ക്കല്‍ (ഫിലഡല്‍ഫിയ) എന്നിവരെയും തിരഞ്ഞെടുത്തു. കണ്‍വന്‍ഷന്‍ ചെയര്‍മാനായി മാധവന്‍ ബി. നായര്‍ (ന്യൂജേഴ്‌സി), കോ ഓര്‍ഡിനേറ്റര്‍ ആയി സുധാകര്‍ത്താ (ഫിലഡല്‍ഫിയ) എന്നിവരെയും തിരഞ്ഞെടുത്തു.

താഴെപ്പറയുന്നവരാണ് പുതിയ ഭാരവാഹികള്‍.
തമ്പി ചാക്കോ - പ്രസിഡന്റ്, ഫിലിപ്പോസ് ഫിലിപ് - സെക്രട്ടറി, ഷാജി വറുഗീസ് -ട്രഷറര്‍, ജോയി ഇട്ടന്‍ - എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഡോ. ജോസ് കാനാട്ട് -വൈസ് പ്രസിഡന്റ്, ഡോ. മാത്യു വറുഗീസ് - അസോ. സെക്രട്ടറി, ഏബ്രഹാം വറുഗീസ് - അഡീഷണല്‍ അസോ. സെക്രട്ടറി, ഏബ്രഹാം കളത്തില്‍ - അസോ. ട്രഷറര്‍, സണ്ണി മറ്റമന - അഡീ. അസോ. ട്രഷറര്‍, റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍ - ശ്രീകുമാര്‍ ഉണ്ണിത്താന്‍, ദാസ് കണ്ണംകുഴിയില്‍, എറിക്ക് വി. മാത്യു, പ്രസാദ് വി. ജോണ്‍, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, ഗീത ജോര്‍ജ്, പൊന്നുപിള്ള, ബൈജു ജോര്‍ജ് പകലോമറ്റം. കമ്മിറ്റി അംഗങ്ങള്‍ - അലക്‌സ് തോമസ്, ചാക്കോ കുര്യന്‍, ഗണേഷ് നായര്‍, ജേക്കബ് വര്‍ഗീസ്, കെ.പി ആന്‍ഡ്രൂസ്, മാത്യു ഉമ്മന്‍, ശബരിനാഥ് മുകുന്ദന്‍ നായര്‍, സജിമോന്‍ ആന്റണി, വിജി എസ്. നായര്‍, തോമസ് കൂവള്ളൂര്‍, ടോമി പാലത്ത് ജോസഫ്, ടോണി കല്ലുകാവുങ്കല്‍.

2014-2016 വര്‍ഷത്തെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു.

സംഘടിതശക്തിയായി ഫൊക്കാന മുന്നോട്ട്സംഘടിതശക്തിയായി ഫൊക്കാന മുന്നോട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക