Image

നോര്‍വിച്ചില്‍ അജപാലന സന്ദര്‍ശനവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും 19ന്

Published on 16 November, 2016
നോര്‍വിച്ചില്‍ അജപാലന സന്ദര്‍ശനവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും 19ന്

  നോര്‍വിച്ച്: ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ കുര്‍ബാന കേന്ദ്രമായ നോര്‍വിച്ചില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ അജപാലന സന്ദര്‍ശനം നടത്തുന്നു. നവംബര്‍ 19ന് (ശനി) വൈകുന്നേരം നാലിന് ബ്ലൂവെല്‍ റോഡിലുള്ള സിറ്റി അക്കാഡമിയില്‍ എത്തിച്ചേരുന്ന പിതാവിന് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.ടെറിന്‍ മുല്ലക്കരയുടെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ സ്വീകരണം നല്‍കും. തുടര്‍ന്നു നടക്കുന്ന സമൂഹബലിയില്‍ മാര്‍ ശ്രാമ്പിക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കും. ചാപ്ലിന്‍ ഫാ.ടെറിന്‍ സഹകാര്‍മികനായിരിക്കും. 

തുടര്‍ന്നു നടക്കുന്ന സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികത്തില്‍ വിശുദ്ധ ഗ്രന്ഥം ആസ്പദമാക്കി നാട്യനടനഗാന ആവിഷ്‌കാരങ്ങളിലൂടെ വിദ്യാര്‍ഥികള്‍ വിശ്വാസ ദീപ്തി പ്രോജ്ജ്വലിപ്പിക്കുന്ന മികവുറ്റ കലാപരിപാടികള്‍ അവതരിപ്പിക്കും. ചടങ്ങില്‍ കരുണ വര്‍ഷാചരണത്തിന്റെ സമാപനവും നടക്കും. ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി സ്‌നേഹ വിരുന്നും ഒരുക്കിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: സനു ജോര്‍ജ് (ട്രസ്റ്റി) 07779222171.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക