Image

മലങ്കര കത്തോലിക്കാ സമൂഹം യുവജന സംഗമം നടത്തി

Published on 16 November, 2016
മലങ്കര കത്തോലിക്കാ സമൂഹം യുവജന സംഗമം നടത്തി

  ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹം യുവജനങ്ങള്‍ക്കായി സമ്മേളനം സംഘടിപ്പിച്ചു. നവംബര്‍ 12 ന് രണ്ടു മുതല്‍ രാത്രി ഒമ്പതുവരെ ഫ്രാങ്ക്ഫര്‍ട്ടിലെ സെന്റ് ഫ്രാന്‍സിസ്‌കൂസ് ഇടവകയുടെ കീഴിലുള്ള സാന്റാ ഫമീലിയാ പള്ളി ഹാളില്‍ മലങ്കരസഭാ കോഓര്‍ഡിനേറ്റര്‍ ഫാ. സന്തോഷ് തോമസിന്റെ പ്രാര്‍ഥനയോടെ സമ്മേളനം ആരംഭിച്ചു. ബൈബിളിനെ അടിസ്ഥാനമാക്കി സന്തോഷച്ചന്‍ ആമുഖപ്രസംഗം നടത്തി.

സ്വയംപരിചയപ്പെടുത്തലിനുശേഷം കുട്ടികളും യുവജനങ്ങളും കൂടി ഗാനങ്ങള്‍ പരിശീലിപ്പിച്ച് ആലാപനം നടത്തി. തുടര്‍ന്നു സ്ത്രീകളും കുട്ടികളുംകൂടി ക്രിസ്മസിന് മുന്നോടിയായി വിവിധതരം ബിസ്‌ക്കറ്റുകള്‍ ബേയ്ക്ക് ചെയ്തു. വിവിധ മല്‍സരങ്ങളെ കൂടാതെ ഇറ്റലിയിലെ മിലാന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തുന്ന ഫാ. ബിജു ചാവടിമുരുപ്പേല്‍ ബൈബിളിനെ അടിസ്ഥാനമാക്കി ക്വിസ് നടത്തി. അന്‍പതോളം പേര്‍ പരിപാടിയില്‍ സംബന്ധിച്ചു.

സംഗമത്തില്‍ പങ്കെടുത്തവര്‍ക്കും സംഗമം പരിപാടിക്ക് നേതൃത്വം നല്‍കിയ അനൂപ് മുണ്ടേത്തിനും ഫാ. സന്തോഷ് നന്ദി പറഞ്ഞു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക