Image

‘നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ കുട്ടികളുടെ വിദ്യാഭ്യാസം നോര്‍ക്ക ഏറ്റെടുക്കണം’

Published on 16 November, 2016
‘നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ കുട്ടികളുടെ വിദ്യാഭ്യാസം നോര്‍ക്ക ഏറ്റെടുക്കണം’

 ദമാം: ഗള്‍ഫ് മേഖലയില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ നോര്‍ക്ക വഹിക്കണമെന്ന് സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ (സവ) കിഴക്കന്‍ പ്രവിശ്യ കുടുംബവേദി രൂപീകരണ സമ്മേളനം ആവശ്യപ്പെട്ടു. 

കുടുംബവുമായി ഗള്‍ഫ് നാടുകളില്‍ കഴിയുന്നവര്‍ ജോലി നഷ്ടപ്പെട്ട് മടങ്ങേണ്ടിവരുമ്പോള്‍ അവരുടെ കുട്ടികളുടെ സ്‌കൂള്‍ പ്രവേശനം കൂനിന്മേല്‍ കുരു എന്നപോലെ വലിയ കീറാമുട്ടിയായി മാറാറുണ്ട്. വലിയ തുക സ്‌കൂളുകളുകള്‍ സംഭാവനയായി ആവശ്യപെടുന്നതോടൊപ്പം അധ്യയനവര്‍ഷത്തിന്റെ ഇടയ്ക്കുവച്ച് പ്രവേശനം തേടിയാലും മുഴുവന്‍ ഫീസും അടക്കേണ്ടി വരുന്നു. വലിയ നീക്കിയിരിപ്പോന്നും ഇല്ലാതെ നാട്ടില്‍ എത്തുന്ന പ്രവാസിക്ക് ഈ തുക കണ്ടെത്തുക പ്രയാസകരമാണ്, അതുകൊണ്ടുതന്നെ ഈ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ നോര്‍ക്കാ റൂട്‌സ് വഹിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സമ്മേളനം മുഖ്യരക്ഷാധികാരി കെ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. സവ കിഴക്കന്‍ പ്രവിശ്യ പ്രസിഡന്റ് റിയാസ് ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. കുടുംബ വേദി രൂപീകരണ രക്ഷാധികാര സമതി അംഗവും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ സാജിദ് ആറാട്ടുപുഴ പ്രവര്‍ത്തനറിപ്പോര്‍ട്ട് നല്‍കി. ജോയിന്റ് സെക്രട്ടറി ജോഷി ബാഷ പ്രമേയം അവതരിപ്പിച്ചു. ജനറല്‍സെക്രട്ടറി ജോര്‍ജ് നെറ്റോ, ട്രഷറര്‍ നൗഷാദ് അബ്ദുള്‍ഖാദര്‍, കായിക വേദി കണ്‍വീനര്‍ യഹ്യ കോയ, ജോയിന്റ് സെക്രട്ടറി കെ. കൃഷണകുമാര്‍, കുടുംബവേദി കണ്‍വീനര്‍ നസീര്‍ അലി പുന്നപ്ര, ജോയിന്റ് സെക്രട്ടറി മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. 

തുടര്‍ന്നു നടന്ന അത്താഴവിരുന്നിന് നിരാസ് യൂസുഫ്, റിജു ഇസ്മായില്‍, സയദ് ഹമദാനി, ഷനീഫ് ഹംസ, നവാസ് ബഷീര്‍, സിറാജ് ആലപ്പി, നവാസ് റഹിം, സിനി റിയാസ്, സബീത നസീര്‍, ഷജീല ജോഷി, സിന്ധു സജികുമാര്‍, അഞ്ജു നിറാസ്, ഷീബ റിജു, അന്‍സീന സയെദ്, യൂന നവാസ്, രശ്മി മോഹന്‍, സബീന നഫ്‌സല്‍, സുബിന സിറാജ്, റസീന കമറുദ്ദീന്‍, സബീല കാസിം, ലുബി നൗഷാദ്, സൗമ്യ നവാസ്, ഷജന ഷമീര്‍, ഷിഫ്‌ന നവാസ് എന്നിവര്‍ നേതൃത്വം നല്‍കി. 

നസീര്‍ അലി പുന്നപ്രയെ കണ്‍വീനറായും ആര്‍. സജികുമാര്‍, എ.ആര്‍. കാസിം, നവാസ് ജലീല്‍, സിറാജ് കരുമാടി, നഫ്‌സല്‍ അബ്ദുല്‍ റഹ്മാന്‍, കമറുദ്ദീന്‍, നിസാര്‍ ഹുസൈന്‍, എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക