Image

അബുദാബി സെന്റ് സ്റ്റീഫന്‍സ് യാക്കോബായ ഇടവകയുടെ കൊയ്ത്തുത്സവം 18 ന്

Published on 16 November, 2016
അബുദാബി സെന്റ് സ്റ്റീഫന്‍സ് യാക്കോബായ ഇടവകയുടെ കൊയ്ത്തുത്സവം 18 ന്

 അബുദാബി: സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി ഇടവകയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കൊയ്ത്തുത്സവം നവംബര്‍ 18 ന് (വെള്ളി) വൈകുന്നേരം മുതല്‍ കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സമ്മേളനം മുംബൈ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അലക്‌സാന്ത്രിയോസ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ജഗജിത് സിംഗ്, സെന്റ് ജോസഫ് കത്തോലിക്കാ ഇടവക വികാരി ഫാ. ജോണ്‍സണ്‍ കെ. ജോസഫ്, യുഎഇ ക്ലര്‍ജി ഫെല്ലോഷിപ്പ് സെക്രട്ടറി ഫാ. രജീഷ് സക്കറിയ, സെന്റ് ഗ്രിഗോറിയോസ് ക്‌നാനായ ഇടവക വികാരി ഫാ. ഇമ്മാനുവല്‍ തോമസ് എന്നിവര്‍ പ്രസംഗിക്കും.

കേരളീയ ഭക്ഷണങ്ങള്‍ക്ക് പുറമെ ലബനീസ്, ഫിലിപ്പിനോ, ചൈനീസ്, അറബിക് ഭക്ഷണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് തോമസ് മാര്‍ അലക്‌സാന്ത്രിയോസ് അറിയിച്ചു. തട്ടുകട, മുംബൈ ചാറ്റ്, ബിരിയാണികള്‍ ,നാടന്‍ പലഹാരങ്ങള്‍ എന്നിവയും കിഡ്‌സ് സോണ്‍, വിനോദ മത്സരങ്ങള്‍, റാഫിള്‍ ഡ്രോ, ഗാനമേള, ശിങ്കാരിമേളം തുടങ്ങിയ നിരവധി പരിപാടികളും ഒരുക്കിയിട്ടുണ്ട്. അഞ്ച് പവന്‍ സ്വര്‍ണനാണയങ്ങള്‍ അടക്കം നിരവധി സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ സമ്മാനിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഇടവക വികാരി ഫാ. ജോസഫ് വാഴയില്‍, ജനറല്‍ കണ്‍വീനര്‍ സന്ദീപ് ജോര്‍ജ്, ട്രസ്റ്റി ഷിബി പോള്‍, വൈസ് പ്രസിഡന്റ് ബിനു തോമസ്, മീഡിയ കണ്‍വീനര്‍ സൈജി പാപ്പച്ചന്‍, ഫുഡ് കണ്‍വീനര്‍ ഷാജി എം. ജോര്‍ജ് എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക