Image

നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് സഹായ കേന്ദ്രം പ്രവര്‍ത്തനം തുടരുന്നു

Published on 16 November, 2016
നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് സഹായ കേന്ദ്രം പ്രവര്‍ത്തനം തുടരുന്നു

കുവൈത്ത്: കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി നടപ്പിലാക്കികൊണ്ടിരിക്കുന്ന വിവിധ ആനുകൂല്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായുള്ള നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡിന്റെ പ്രവര്‍ത്തനം കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ നേതൃത്വത്തില്‍ കുവൈത്തിന്റെ വിവിധ മേഖലകളിലായി നടന്നു വരുന്നു. 

കേരള സര്‍ക്കാരിന്റെ പ്രവാസികള്‍ക്കായുള്ള തിരിച്ചറിയല്‍ രേഖയാണ് ഈ ഐഡി കാര്‍ഡ്. മാത്രവുമല്ല അപകടങ്ങള്‍ മൂലമുള്ള മരണങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ ഇന്‍ഷ്വറന്‍സ്, അപകടങ്ങളില്‍പെട്ടുണ്ടാകുന്ന അംഗ വൈകല്യങ്ങള്‍ക്ക് നഷ്ടപരിഹാരവും പ്രവാസി ഐഡി കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും.

എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ രാത്രി ഒമ്പതു വരെ കുവൈത്തിലെ കലയുടെ അബാസിയ, സാല്‍മിയ, അബുഹലീഫ, ഫഹാഹീല്‍ തുടങ്ങിയ നാല് മേഖല സെന്ററുകളില്‍ ഫോറങ്ങള്‍ പൂരിപ്പിക്കാനുള്ള സഹായികള്‍ ഉണ്ടാകും. സേവനം ആവശ്യമുള്ളവര്‍ തങ്ങളുടെ പാസ്‌പോര്‍ട്ടിന്റെ ആദ്യപേജ്, വീസ പേജ്, അവസാന പേജ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തിയതും സിവില്‍ ഐഡി കോപ്പിയും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഒരു ദീനാര്‍ എഴുനൂറ്റി അന്‍പത് ഫില്‍സും (രജിസ്‌ട്രേഷന്‍ ഫീസ് 300 രൂപ, ഐഡി ഫീസും ഡിഡി ചാര്‍ജും ഉള്‍പ്പെടെ) കൈവശം കരുതണം. അപേക്ഷാ ഫോറങ്ങള്‍ സഹായ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. നോര്‍ക്ക വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ ലോഡ് ചെയ്യാവുന്നതുമാണ്.

വിവരങ്ങള്‍ക്ക്: 94013575, 55464559, 60315101, 97817100, 67765810, 66013891, അബുഹലീഫ (60744207), ഫഹാഹീല്‍ (66117670), അബാസിയ (60383336), സാല്‍മിയ (60388988) ഫര്‍വാനിയ (94041755), റിഗായ് (90082508), കുവൈറ്റ് സിറ്റി (97492488), മംഗഫ്(97264683) മഹബുള്ള (51358822) വഫ്ര (97109504).   

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക