Image

സൈന മെംബര്‍ഷിപ്പ് കാമ്പയിന് തുടക്കമായി

Published on 16 November, 2016
സൈന മെംബര്‍ഷിപ്പ് കാമ്പയിന് തുടക്കമായി

 റിയാദ്: സൗദി ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ (സൈന) മെംബര്‍ഷിപ്പ് കാമ്പയിന് റിയാദില്‍ തുടക്കമായി. റിയാദിലെ അല്‍നൂര്‍ ഇസ്തിറാഹയില്‍ നടന്ന ചടങ്ങില്‍ ഡിജി ഇര്‍ഷാദിന് അംഗത്വ ഫോറം വിതരണം ചെയ്ത് പ്രസിഡന്റ് സിഞ്ചു റാന്നി വിതരണോദ്ഘാടനം നിര്‍വഹിച്ചു. കെ.എസ്. ജയേഷ്, ദീപേഷ് പാലക്കാട്, ഇളവഴകന്‍ സഭാരത്‌നം, ബിജിനി ചാക്കോ എന്നിവര്‍ സംസാരിച്ചു. റ്റോജി കൂട്ടുങ്കല്‍, ബിന്‍സണ്‍ വെണ്ണിക്കുളം, റ്റിനോ പുന്നത്ര, ഷെഫീക്, ലൗലി സിഞ്ചു, മറിയാമ്മ മൈക്കിള്‍, ദീപ്തി എന്നിവര്‍ നേതൃത്വം നല്‍കി. 

സൗദി അറേബ്യയിലെ എല്ലാ പ്രവിശ്യകളിലുമുള്ള ആശുപത്രികളിലെ മുഴുവന്‍ ഇന്ത്യന്‍ നഴ്‌സുമാരെയും സംഘടനയില്‍ അംഗങ്ങളാക്കുകയാണ് സൈനയുടെ ലക്ഷ്യം. ഇന്ത്യന്‍ എംബസി, നോര്‍ക്ക റൂട്‌സ് എന്നിവയില്‍ രജിസ്റ്റര്‍ ചെയ്താണ് സംഘടന പ്രവര്‍ത്തിക്കുക. അടുത്തിടെ സൗദിയില്‍ നഴ്‌സുമാര്‍ക്കു നേരിടേണ്ടി വന്ന പല പ്രശ്‌നങ്ങളിലും സംഘടന സജീവമായി ഇടപെട്ടിരുന്നു. 

വിവരങ്ങള്‍ക്ക്: 0509895250, 0501704759, 0556646397, 0534557880.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക