Image

കളിക്കളം കുട്ടികള്‍ അംബാസഡറെ സന്ദര്‍ശിച്ചു

Published on 16 November, 2016
കളിക്കളം കുട്ടികള്‍ അംബാസഡറെ സന്ദര്‍ശിച്ചു

 കുവൈത്ത്: തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) കുട്ടികളുടെ കൂട്ടായ്മയായ കളിക്കളത്തിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിനെ സന്ദര്‍ശിച്ചു. അംബാസഡര്‍ ശിശുദിനത്തെകുറിച്ചും ഇന്ത്യയിലെ സമകാലിക വിഷയങ്ങളെ കുറിച്ചും കുട്ടികളുമായി സംവദിച്ചു. കുട്ടികള്‍ എംബസിയുടെ പ്രവര്‍ത്തനങ്ങളെകുറിച്ചും ഇന്ത്യന്‍ കള്‍ചര്‍ പ്രവാസികളുടെ കുട്ടികളില്‍ സ്വാധീനം ചെലുത്താന്‍ എംബസിയുടെ ഭാഗത്തു നിന്നും എന്തെല്ലാം ചെയ്യുന്നുണ്ടെന്നും ആരാഞ്ഞു. ചര്‍ച്ചകളില്‍ ഇന്ത്യന്‍ അംബാസഡര്‍ ആകുവാന്‍ എന്തെല്ലാം ചെയ്യണമെന്നും അതിനുള്ള തയാറെടുപ്പ് എന്താണെന്നും ഇന്ത്യന്‍ സ്‌കൂളുകളില്‍ ഈടാക്കുന്ന ഉയര്‍ന്ന ഫീസിനെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നു. എല്ലാ ചോദ്യങ്ങള്‍ക്കും വിശദമായ മറുപടി നല്‍കിയ സുനില്‍ ജെയിന്‍ നാളെയുടെ വാഗ്ദാനങ്ങള്‍ നിങ്ങളാണെന്നും നല്ല പൗരന്മാരായി വളരട്ടെ എന്നാശംസിക്കുകയും അതിനു വേണ്ടിയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. 

അസോസിയേഷന്‍ വനിതാവേദി ജനറല്‍ കണ്‍വീനര്‍ അംബിക മുകുന്ദന്റെ നേതൃത്വത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ അസോസിയേഷന്റെ വിവിധ ഏരിയകളില്‍ നിന്നുമുള്ള പന്ത്രണ്ടോളും കുട്ടികള്‍ക്കുപുറമെ അസോസിയേഷന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ വാതുക്കാടന്‍, വൈസ് പ്രസിഡന്റ് സുഗുണനാഥ്, കളിക്കളം ജനറല്‍ കണ്‍വീനര്‍ റൊണാള്‍ഡ് ഫ്രാങ്ക്, സെക്രട്ടറി ജോയല്‍ ജോര്‍ജ്, ജോയിന്റ് സെക്രട്ടറി അജ്മല്‍ ഷഹീം, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ എറിക് ഡേവീസ്, ക്ലമന്റ് ജസ്റ്റിന്‍, നിഹാസ് മുഹമ്മദ്, വിഘ്‌നേഷ് മനീഷ്, നന്ദന സന്തോഷ്. ഏരിയ കോര്‍ഡിനേറ്റര്‍മാരായ അമൃത രാജന്‍, മെറിന്‍ വില്‍സണ്‍, ആയിഷ ഫാത്തിമ, അനലിസ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക