Image

അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ കയ്യിലുള്ള പ്രവാസികള്‍ ശ്രദ്ധിക്കുക

ജോര്‍ജ് ജോണ്‍ Published on 17 November, 2016
അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ കയ്യിലുള്ള പ്രവാസികള്‍ ശ്രദ്ധിക്കുക
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയില്‍ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും കറന്‍സി നോട്ടുകള്‍ അസാധുവാക്കിയെന്ന പ്രഖ്യാപനത്തില്‍ ഇരുട്ടടി കിട്ടിയത് കള്ളപ്പണക്കാര്‍ക്കും, പ്രവാസികള്‍ക്കുമാണ്. ഡിസംബര്‍ 31 വരെ ബാങ്കുകളിലൂടെ പണം മാറിയെടുക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പുറത്തുവന്നുവെങ്കിലും സംശയങ്ങള്‍ തുടരുന്നു. ഇന്ത്യക്ക് വെളിയിലുള്ള പ്രവാസികള്‍ ക്യുത്യമായി എന്തുചെയ്യണമെന്നറിയാതെ അന്തം വിട്ടിരിക്കുന്നു.

കറന്‍സികള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ കുഴയുന്ന പ്രവാസികള്‍ക്കായി നാല് നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമാണ്.  തങ്ങളുടെ കൈയിലുള്ള പണം എന്‍ആര്‍ഒ അക്കൗണ്ടില്‍ നിക്ഷേപിക്കുക. രാജ്യത്തിനു പുറത്തു താമസിക്കുന്നവര്‍ക്കുള്ള സേവിംഗ്‌സ് അക്കൗണ്ട് ആണ് എന്‍ആര്‍ഒ അക്കൗണ്ട്. സ്വന്തം രാജ്യത്ത് നിന്നും വിദേശത്ത് താമസിക്കുന്ന നിങ്ങള്‍ക്ക് ലഭിക്കുന്ന പണം ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാം. എന്‍ആര്‍ഒ അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന പണം ആവശ്യാനുസരണം ഏത് രീതിയിലേക്കും മാറ്റിയെടുക്കാം.  വിദേശത്തു നിന്നും രാജ്യത്തേക്ക് തിരിച്ചെത്തിയാല്‍ എന്‍ആര്‍ഒ അക്കൗണ്ട് സാധാരണ സേവിംഗ്‌സ് അക്കൗണ്ട്‌സിലേക്ക് മാറാനുള്ള സൗകര്യവും ഉണ്ട്. മിനിമം ബാലന്‍സായി 10,000 രൂപ മാത്രമാണ് ആവശ്യമെന്നതും എന്‍ആര്‍ഐ അക്കൗണ്ടിന്റെ പ്രത്യേകതയാണ്.

എന്‍ആര്‍ഒ അക്കൗണ്ടിന്റെ പ്രത്യേകതകള്‍ : സൗജന്യമായി പണം കൈമാറാം.
അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ടത് 10000 രൂപ മാത്രം. ലോകത്ത് എവിടെ നിന്നും അക്കൗണ്ടിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്താം. ആവശ്യാനുസരണം അക്കൗണ്ട് ടൈപ്പിനെ മാറ്റാം. പുതിയ അക്കൗണ്ട് ഹോള്‍ഡേര്‍സിന് സൗജന്യ ചെക്ക് ബുക്കും എടിഎം കാര്‍ഡും ലഭിക്കും. എന്‍ആര്‍ഒ അക്കൗണ്ടിനെ ഇരട്ട ടാക്‌സ് സംവിധാനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. (നിബന്ധനകള്‍ ബാധകം)
സ്വന്തം രാജ്യത്തെ ഒരു വ്യക്തിയുമായി ചേര്‍ന്ന് ജോയിന്റ് എന്‍ആര്‍ഒ അക്കൗണ്ട് തുടങ്ങാം.

എന്‍ആര്‍ഒ അക്കൗണ്ട് ഇല്ലാത്തവര്‍ നിരവധി ഗുണങ്ങളുള്ള ഒരു എന്‍ആര്‍ഒ അക്കൗണ്ട് അടിയന്തരമായി ആരംഭിക്കാനാണ് ബാങ്കുകള്‍ പ്രവാസികള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. ഡിസംബര്‍ 30നു ശേഷം ഇന്ത്യയിലെത്തുന്ന പ്രവാസികള്‍ക്കായും സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. പണം മാറാനായി ഡിസംബര്‍ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.  എന്നാല്‍ അതിനുശേഷം ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് നേരിട്ട് ആര്‍ബിഐ ഓഫീസുകളിലൂടെ ഒരു സത്യവാങ്മൂലം, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, പാന്‍ കാര്‍ഡ് നമ്പര്‍ എന്നിവ നല്‍കി പണം മാറിയെടുക്കാം. പണം മാറാന്‍ വൈകിയതിന്റെ കാരണവും ഇതിനോടെപ്പം സമര്‍പ്പിക്കണം.

അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ കയ്യിലുള്ള പ്രവാസികള്‍ ശ്രദ്ധിക്കുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക