Image

സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക പള്ളി കുടുംബ സംഗമം നടത്തി

Published on 16 February, 2012
സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക പള്ളി കുടുംബ സംഗമം നടത്തി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സെന്റ് മേരീസ് കത്തോലിക്ക പള്ളി വാര്‍ഷിക കുടുംബ സംഗമം നടത്തി. 14ന് ഹെംപ്‌സ്റ്റെഡിലെ സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍വെച്ചു നടന്ന വര്‍ണാഭമായ ചടങ്ങ് വികാരി ജനറല്‍ റവ.ഫാദര്‍ ലിഗോറി ജോണ്‍സണ്‍ ഫിലിപ്പിന്റെ പ്രാര്‍ഥനയോടെയാണ് ആരംഭിച്ചത്. ഇന്ത്യയുടെയും അമേരിക്കയുടെയും ദേശീയ ഗാനങ്ങള്‍ ആലപിച്ചുകൊണ്ടായിരുന്നു സാസംസ്കാരിക പരിപാടികള്‍ ആരംഭിച്ചത്. റവ.ഫാദര്‍ ജോസ് കണ്ടത്തിക്കുടി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. കുടുംബ പ്രാര്‍ഥനയുടെ പ്രാധാന്യത്തെക്കുറിച്ചും സീറോ മലബാര്‍ പാരമ്പര്യം പിന്തുടരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.

മേരിക്കുട്ടി മൈക്കലിന്റെ നേതൃത്വത്തിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ ക്വയര്‍ സംഘം അവതരിപ്പിച്ച ഇമ്പമാര്‍ന്ന ക്വയറായിരുന്നു ചടങ്ങിന്റെ മറ്റൊരു സവിശേഷത. പള്ളിയുടെ അഞ്ചു വാര്‍ഡുകളിലെ അംഗങ്ങളും സിസിഡി വിദ്യാര്‍ഥികളും യുവാക്കളും ചേര്‍ന്ന് ബൈബിളിലെ വിവിധ കഥകള്‍ക്ക് ദൃശ്യഭാഷ്യം നല്‍കി. അധ്യാപകരംഗത്തെ മികവിനുള്ള പുരസ്കാരങ്ങളും ചടങ്ങില്‍ സമ്മാനിച്ചു. മേരിക്കുട്ടി മൈക്കല്‍, റെജി കുര്യന്‍, സാജു കനാട്ടു എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പുതിയ ട്രസ്റ്റികളായി ചുമതലയേറ്റ ജോസ് മഠത്തിക്കുന്നേല്‍, ജെയിംസ് തോമസ്, ഫാദര്‍ ലിഗോറി ജോണ്‍സണ്‍ എന്നിവരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക പള്ളി കുടുംബ സംഗമം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക