Image

ചുരിദാറിനെതിരെ ഹൈന്ദവസംഘടനകള്‍

Published on 17 November, 2016
 ചുരിദാറിനെതിരെ ഹൈന്ദവസംഘടനകള്‍

തിരുവനന്തപുരം: ചുരിദാര്‍ ഹൈന്ദവമായ വസ്ത്രം അല്ലെന്ന് ഭക്തസംഘടനകള്‍. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.എന്‍ സതീഷ് നടത്തിയ ഹിയറിങ്ങിലാണ് ഭക്തസംഘടനകള്‍ ഇത്തരമൊരു നിലപാട് മുന്നോട്ടുവെച്ചത്.

കേരള ബ്രാഹ്മണസഭ, ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭക്തജന സേവാസമിതി, ശ്രീപത്മനാഭസ്വാമിക്ഷേത്ര ഭക്തജനസഭ എന്നീ സംഘടനകളാണ് ചുരിദാറിനെ എതിര്‍ത്തു രംഗത്തുവന്നത്.

ചുരിദാര്‍ ഹൈന്ദവമായ വസ്ത്രം അല്ലാത്തതിനാല്‍ അത് അംഗീകരിക്കാനാവില്ല. ജോലിക്ക് ഹാജരാകുമ്പോള്‍ പൊലീസുകാര്‍ക്കും അഭിഭാഷകര്‍ക്കും നിശ്ചിത വസ്ത്രമേ പാടുള്ളൂ എന്ന നിബന്ധനയുണ്ട്. പല വിദ്യാലയങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാണ്. 

അങ്ങനെയിരിക്കെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മാത്രം കീഴ്‌വഴക്കം അനുസരിച്ചുള്ള വസ്ത്രം പാടില്ലെന്ന് വാദിക്കുന്നത് എങ്ങനെയെന്നും സംഘടനാ നേതാക്കള്‍ എക്‌സിക്യുട്ടീവ് ഓഫീസറോട് ആരാഞ്ഞു.
Join WhatsApp News
Onlooker 2016-11-17 08:24:00
കേരളത്തിലെ ഹിന്ദുക്കള്‍ ഇത്ര തരം താഴരുത്. വസ്ത്രത്തിനു പ്രത്യേക ജാതിയില്ല. അതു സ്വയം രൂപപ്പെടുന്നതാണ്. 50 വര്‍ഷം മുന്‍പ് ചുരിദാറോ നൈറ്റിയോ പാന്റ്‌സോ അത്ര പ്രചാരത്തിലില്ല. കാലം മാറുന്നു. ഒരു കാലത്ത് വസ്ത്രം വാങ്ങാന്‍ കാശില്ലാത്തവരായിരുന്നു കേരളത്തില്‍ ബഹുഭൂരിപക്ഷം. അന്നു സ്ത്രീകള്‍ മാറു മറച്ചിരുന്നില്ല. താണ ജാതിക്കാര്‍ പ്രത്യേകിച്ച്. ക്രിസ്ത്യാനിയായി മതം മാറുന്ന താണ ജാതിക്കാരും മാറു മറക്കരുതെന്ന് പറഞ്ഞ ഭയങ്കരന്മാരാണ് സവര്‍ണര്‍. അവരുടെ അനുചരരാണു ഇത്തരം നിന്ദ്യമായ കാര്യം പറയുന്നത്. സ്ത്രീകള്‍ക്ക് സാരിയേക്കാള്‍ എത്രയോ സുരക്ഷിതമായ വസ്ത്രമാണ് ചുരിദാര്‍, അതു പാടില്ലെന്നു പറയുന്നവരെ ചികില്‍സിക്കണം. ഇത്തരം നീച ശക്തികള്‍ക്കെതിരെമിണ്ടിയാല്‍കത്തിയേടുക്കാന്‍ തയ്യാറായി ഒരു വിഭാഗം നില്‍ക്കുന്നതു മറക്കുന്നില്ല. ശശികലയാണല്ലോ ഇപ്പോള്‍ ആരാധ്യ നേതാവ്‌
keraleeyan 2016-11-17 08:59:14
onlookker ചേട്ടൻ ജീൻസ് ഇട്ടു ഞായറാഴ്ച പള്ളിയിൽ പോവാറുണ്ടോ?  ചേട്ടന്റെ ഭാര്യ നൈറ്റി ഇട്ടു കുർബാന കൂടാറുണ്ടോ?   ഈ വാർത്തയുടെ തലക്കെട്ടു ആണ് തെറ്റിദ്ധാരണ പരത്തിയത്.  സത്യത്തിൽ ജീൻസ്, ഷോർട്സ്   തുടങ്ങിയവയുടെ കൂട്ടത്തിൽ ഇറുകിയ ഷാൾ ഇല്ലാത്ത ചൂരിദാറും ഉൾപ്പെടുത്തി.  ആ വാർത്തയെ എല്ലാവരും വളച്ചൊടിച്ചു. 
Poor Hindu fellows.
റാവുത്തര്‍ 2016-11-18 20:16:02
ഒരു പ്രത്യേകതരം ആചാര്യമാര്യദകള്‍ പാലിക്കപ്പെട്ടുപോരുന്ന ആരധാനലയങ്ങളില്‍, അവിടുത്തെ ചിട്ടവട്ടങ്ങള്‍ അനുസരിക്കാന്‍ താല്പര്യമില്ലാത്തവരുടെ ഭക്തിയെ സംശയിക്കേണ്ടിയിരിക്കുന്നു....ഒരു ദൈവമുള്ളവരും പല ദൈവമുള്ളവരും ദൈവമില്ലത്തവരും മനുഷ്യദൈവങ്ങളുടെ ചാത്തന്‍ സേവകരുമുള്ള നമ്മുടെ ഈ നാട്ടില്‍ അവരവര്‍ക്ക് ഇഷ്ടമുള്ള ദൈവങ്ങളെ ആരാധിച്ചുകൊള്ളൂ. ഷാള്‍ ഇല്ലാത്ത ചുരിദാര്‍ ഇട്ട യുവതിയെ കണ്ടാല്‍ ഭഗവാന് ഇനി മാറ് മറയ്ക്കാത്ത ആ പഴയ കാലം ഓര്‍മ്മ വന്നാല്‍ പള്ളിയുറക്കത്തിനു ഭംഗം വന്നാലോ...?!
കീലേരി ഗോപാലന്‍ 2016-11-19 06:46:54
ചരിത്രം പറഞ്ഞാല്‍ സാരിയുടെ ഉത്ഭവം ഈജിപ്റ്റില്‍ നിന്നാണ്. രാജ്യസ്നേഹികള്‍ അതും ഉരിഞ്ഞു കളയണം. ആര്‍ഷം പറഞ്ഞ് എല്ലാവരും കൌപീനധാരികള്‍ ആകുമോ?
easo jacob 2016-11-27 13:40:25
ദൈവത്തിൽ വലിയ വിശ്വാസമില്ലതിരുന്ന ഒരാൾക്ക് ഒരിക്കൽ മനഃപരിവർത്തനമുണ്ടായി. ദേവാലയത്തിൽ പോയി ദൈവത്തെ ആരാധിക്കാൻ തീരുമാനിച്ചു. അവിടെ ചെന്നപ്പോൾ പുരോഹിതൻ പറഞ്ഞു, നിന്റെ ഈ വസ്ത്രദാഹരണം ഇവിടെ അനുവദനീയമല്ല, അടുത്ത ആഴ്ച്ച വരുന്നതിനു മുമ്പേ ദൈവത്തോട് ചോദിക്കണം ഈ ദേവാലയത്തിനു യോജിച്ച വസ്ത്രം ഏതാണെന്നു. അടുത്തയാഴ്ച ദൈവത്തോട്  മന്സുടഞ്ഞു പ്രാർഥിച്ചു, ഏതു വസ്ത്രമാണ് ആ ദേവാലയത്തിൽ ധരിക്കേണ്ടതെന്നു. ദൈവം  പ്രത്യക്ഷപ്പെട്ടു പറഞ്ഞു, "മോളെ, ഞാനവിടെ പല തവണ പോയിനോക്കി, അവരെന്നെ കയറ്റിയില്ല, അതുകൊണ്ടു അവരുടെ ഫാഷൻ എനിക്കറിയില്ല!"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക