Image

മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച; ഫാ.റോബിന്‍സണ്‍ നേതൃത്വം നല്കും

Published on 17 November, 2016
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച; ഫാ.റോബിന്‍സണ്‍ നേതൃത്വം നല്കും

  മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ലോംങ്ങ്‌സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ എല്ലാ മാസത്തിലെയും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നടത്തി വരുന്ന നൈറ്റ് വിജില്‍ നവംബര്‍ 18–നു വെള്ളിയാഴ്ച രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ രണ്ടു വരെ നടക്കും.ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ സംഘടിപ്പിക്കുന്ന നൈറ്റ് വിജിലിന് ജീസസ് യൂത്ത് നാഷണല്‍ ആനിമേറ്റര്‍ റവ.ഫാ.റോബിന്‍സണ്‍ മെല്‍ക്കിസ് നേതൃത്വം നല്കും.

മരിച്ചുപോയ ആത്മാക്കള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥന, ആഘോഷമായ വി.കുര്‍ബാന, അനുരഞ്ജന ശുശ്രൂഷ, വചനാഗ്‌നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങള്‍, ആന്തരീക ശുദ്ധി പകരുന്ന ആരാധന തുടങ്ങിയവയാണ് നൈറ്റ് വിജിലിലെ പ്രധാന ശുശ്രൂഷകള്‍. പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പാപ്പയുടെ അഹ്വാനം സ്വീകരിച്ച് കരുണയുടെ വര്‍ഷം അവസാനിക്കുമ്പോള്‍ പ്രത്യേകമായി ഒരുക്കത്തോടെ പ്രാര്‍ത്ഥനാ ജീവിതത്തിലേക്ക് പ്രവേശിക്കുവാനും, അതുവഴി ജീവിതനവീകരണത്തിലേക്കും, അനുഗ്രഹങ്ങള്‍ നേടുവാനുമായി ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ ജീസസ് യൂത്ത് ടീമംഗങ്ങള്‍ സ്വാഗതം ചെയ്തു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോബി വര്‍ഗീസ് (7825871317), ജയ്‌സണ്‍ മേച്ചേരില്‍ (7915652674). ദേവാലയത്തിന്റെ വിലാസം: ST .JOSEPH' S CHURCH, PORTLAND CRESENT, LONGSIGHT, M I3 OBU 
റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക