Image

കേളി കേരളപ്പിറവി ആഘോഷിച്ചു

Published on 17 November, 2016
കേളി കേരളപ്പിറവി ആഘോഷിച്ചു

 ലണ്ടന്‍: കേരളപ്പിറവിയുടെ അറുപതാമഹഴ വാര്‍ഷികം ‘ കേളി ‘ നവംബര്‍ 13്‌ഴ ഞായറാഴ്ച, ലണ്ടന്‍, ഈസ്റ്റ് ഹാമിലുള്ള ശ്രീനാരായണ ഗുരു മിഷന്‍ ഹാളിള്‍ വെച്ച് നിറഞ്ഞ സദാിനെ സാക്ഷി നിര്‍ത്തി വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. യു.കെ മലയാളികള്‍ക്കിടയില്‍ മലയാളി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്ന ‘കേളി’ കലാ, സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കി കഴിഞ്ഞ എട്ടുവര്‍ഷമായി കേരളപ്പിറവി ആഘോഷിക്കുവാന്‍ തുടങ്ങിയിട്ട്. തുളസി രാജന്‍ ഭദ്രദീപം തെളിയിച്ച് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കലാ, സാഹിത്യ,സാംസ്‌കാരിക പ്രവര്‍ത്തകരുള്‍പ്പെടെ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും നൂറുകണക്കി്‌ഴ് പേര്‍ ആഘോഷ പരിപാടികളില്‍ സന്നിഹിതരായിരുന്നു. 

അജിത് പാലിയത്ത് ആലപിച്ച ‘ മാമാങ്കം‘.... എന്ന ഗാനത്തോടെ കലാപരിപാടികള്‍ക്ക് തുടക്കമായി. ലണ്ടനിലെ ഈസ്റ്റ് ഹാമില്‍ അജിത് ആദ്യമായി പാടുന്നതും ‘കേളി’ അവതരിപ്പിച്ച ‘സ്മൃതി സന്ധ്യ’ എന്ന പരിപാടിയിലൂടെയായിരുന്നു. തുടര്‍ന്നു പ്രശസ്ത നര്‍ത്തകി കലാമണ്ഡലം ശ്രുതിയുടെ മോഹിനിയാട്ടം നിറഞ്ഞ കരഘോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. അതുപോലെ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച നൃത്തം, കവിതകള്‍, ഗാനങ്ങള്‍, അശ്വതി.എം.ശശിധരന്‍ അവതരിപ്പിച്ച പരദൂഷണത്തെ ക്കുറിച്ചുള്ള ചിത്രീകരണവും, അശ്വതി ജയചന്ദ്രന്‍ വീണവായിച്ചതും പരിപാടി ഭാവ രാഗ താള സമന്വയസാന്ദ്രമാക്കി. യുക്കേയിലെ അറിയപ്പെടുന്ന അഭിനേതാക്കളായ ജയ്‌സണ്‍ ജോര്‍ജ്ജും, കീര്‍ത്തി സോമരാജനും ചേര്‍ന്ന് അണിയിച്ചൊരുക്കിയ ലഘുനാടകമായ ‘തീന്‍ മേശയിലെ ദുരന്തം‘ പ്രേക്ഷകര്‍ നന്നായി ആസ്വദിച്ചു.

കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തികള്‍ക്ക് എല്ലാ വര്‍ഷവും നല്‍കിവരുന്ന ‘കേളി പുരസ്‌കാരം’ ഇക്കുറിയും യുകെയിലെ കലാ സാംസ്‌കാരിക വേദികളിലെ നിറസാന്നിദ്ധ്യങ്ങളായ സി.എ. ജോസഫ്, സിസിലി ജോര്‍ജ് , അജിത് പാലിയത്ത്, ശ്രുതി കലാമണ്ഡലം, അശ്വതി ശശിധരന്‍, എന്നിവര്‍ക്ക് നല്കി. ഫ്രഡിന്‍ സേവ്യറിന് പ്രത്യേക പുരസ്‌കാരം നല്‍കുകയുണ്ടായി. 

യുകെ മലയാളികളുടെ കലാ പ്രവര്‍ത്തനങ്ങള്‍ മറ്റു പ്രവാസി മലയാളികളേക്കാള്‍ മികച്ചതായിരിക്കണം എന്ന ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കുകയും, നാടകം, കവിത, ചിത്ര രചന എന്നീ മേഖലകളില്‍ തനതായ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുള്ള അതുല്യ കലാകാരന്‍ ശിവാനന്ദന്‍ കണ്വാശ്രമത്തിന്റെ സ്മരണ നിലനിര്‍ത്തുവാനായ് കേളി എല്ലാ വര്‍ഷവും നല്‍കി വരുന്ന ‘ആര്‍ട്ടിസ്‌റ്. ശിവാനന്ദന്‍ കണ്വാശ്രമത് അനുസ്മരണ പുരസ്‌കാരം‘ പ്രശസ്ത നാടക നടനും, സംവിധായകനും, ക്രൊയ്‌ഡോണ്‍ ഡ്രാമ തീയറ്റേഴ്സ്റ്റിന്റെ സാരഥി കൂടിയായ വിജയകുമാര്‍ ചേന്നന്‍കോടിന് നല്‍കി ആദരിച്ചു.

കേളിക്കുവേണ്ടി നിശ്ചലചിത്രങ്ങള്‍ എടുത്ത സത്യകാമന്‍ സോമരാജന്‍, വീഡിയോ എടുത്ത ഷെറിന്‍ സത്യശീലന്‍, ശബ്ദം നിയന്ത്രിച്ച അസ്ലം, വെളിച്ചവിതാനം ഒരുക്കിയ സുഭാഷ് എന്നിവരും മറ്റ് സഹായങ്ങള്‍ ചെയ്തുതന്ന വക്കം. ജി.സുരേഷ്‌കുമാര്‍, ഗിരിധരന്‍, സതീഷ്, മോഹന്‍, ജഗന്‍, ഷിബു എന്നിവര്‍ക്കും കലാപരിപാടി ആസ്വദിയ്ക്കുവാന്‍ എത്തിയവര്‍ക്കും, സംഭാവന നല്‍കി സഹായിച്ചവര്‍ക്കും ‘കേളി’ യുടെ സാരഥികളായ ശശി. എസ്.കുളമട, ഫ്രഡിന്‍ സേവ്യര്‍, ബിനോയ്, സുഗേഷ്, കീര്‍ത്തി എന്നിവര്‍ നന്ദി രേഖപ്പെടുത്തി. 

റിപ്പോര്‍ട്ട്: അജിത് പാലിയത്ത്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക