Image

സിജി കുവൈത്ത്’ കുട്ടികള്‍ക്കായി കാരൃര്‍ ശില്പശാല സംഘടിപ്പിച്ചു

Published on 17 November, 2016
സിജി കുവൈത്ത്’ കുട്ടികള്‍ക്കായി കാരൃര്‍ ശില്പശാല സംഘടിപ്പിച്ചു

  കുവൈത്ത്: സിജി കുവൈത്ത് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ തൊഴില്‍ മേഖലയിലെ വര്‍ധിച്ചുവരുന്ന വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ കുട്ടികള്‍ക്കായി ശില്പശാല സംഘടിപ്പിച്ചു. കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ സഘടിപ്പിച്ച വരുന്ന ISCON 2016 പരിപാടിയുടെ ഭാഗമായി നവമ്പര്‍ 12 നു ഖുര്‍തുബ ഇഹ്യത്തുറാസ് ഓഡിറ്റോറിയംത്തില്‍ നടന്ന പരിപാടിയില്‍ "Plan your carrier for better tomorrow"' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ശില്പശാലയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനകരമായിരുന്നു.

ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികളെ എങ്ങിനെ ശാസ്ത്രീയമായും സുരക്ഷിതമായും തൊഴില്‍ മേഖല എങ്ങിനെ തിര്‌ഞ്ഞെടുക്കാം എന്ന വിഷയത്തില്‍ പ്രമുഖ മനുഷ്യ വിഭവശേഷി വിദഗ്ധനും സിജി ഖത്തര്‍ പ്രതിനിധിയുമായ മുഹമ്മദ് ഫൈസല്‍ കുട്ടികള്‍ക്കായി വിശതീകരിച്ചു.
കുവൈത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുമായി നാനൂറോളം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.
ഉൃ. അമീര്‍ അഹമ്മദ് സിജി (CIGI 'Center for Information and Guidance India)യുടെ പ്രവര്‍ത്തനങ്ങളെ സദസിനു പരിചയപ്പെടുത്തി.

സിജി കഴിഞ്ഞ ഇരുപതു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു സന്നദ്ധ സംഘടന യാണ്. കഴിഞ്ഞ രണ്ടു ദശകത്തെ പ്രവര്‍ത്തനം മൂലം കേരളത്തിലെ പിന്നോക്ക ജന വിഭാഗങ്ങളില്‍ സിജി വരുത്തിയ മറ്റത്തെ അദ്ദേഹം ചടങ്ങില്‍ വിശദീകരിച്ചു.


റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക