Image

സഹൃദയ കേരളീയ പാരമ്പര്യം പുതുതലമുറക്ക് കൈമാറണം: കെ.പി രാമനുണ്ണി

Published on 17 November, 2016
സഹൃദയ കേരളീയ പാരമ്പര്യം പുതുതലമുറക്ക് കൈമാറണം: കെ.പി രാമനുണ്ണി

 റിയാദ്: ബഹുസ്വരതയില്‍ സാമൂഹിക നീതി ഉറപ്പാക്കുന്നതിലൂടെ സമാധാനവും മാനവികതയും കൈവരിക്കാനാകുമെന്ന് ചിന്തകനും എഴുത്തുകാരനുമായ കെ.പി രാമനുണ്ണി പറഞ്ഞു. ഫാഷിസത്തിനും അസമത്വത്തിനും പ്രതിരോധം തീര്‍ക്കാനുതകുന്ന *ബോധപൂര്‍വ്വമുള്ള സാമൂഹിക സൗഹൃദങ്ങള്‍ ഇതിനാവശ്യമാണെന്നും തനിമ സംഘടിപ്പിച്ച ‘സമാധാനം മാനവികത’ കാമ്പയിെന്റ ഭാഗമായി റിയാദില്‍ നടന്ന സമാപന ചടങ്ങില്‍ അദ്ദേഹം വിശദീകരിച്ചു. അതിരുവിട്ട വിമര്‍ശനങ്ങളുടെ കലമ്പലുകളല്ല ജീവിത മാതൃകകളാണ് ഇതിന് ഉയര്‍ന്ന് വരേണ്ടത്. സ്‌നേഹ സൗഹൃദങ്ങളുടെയും കാരുണ്യത്തിെന്റയും കേരളീയ പാരമ്പര്യങ്ങളെ പുതുതലമുറയിലേക്ക് പകര്‍ന്നുകെടുത്തുകൊണ്ട് ജനമനസുകളില്‍ നന്‍മയുടെ തുരുത്തുകള്‍ തീര്‍ക്കാനാകുമെന്നും ജീവിത അനുഭവങ്ങളുടെ ഓര്‍മ്മകള്‍ പങ്ക്വെച്ചുകൊണ്ട് അദ്ദേഹം ഉണര്‍ത്തി.*

തനിമ അഖില സൗദി പ്രസിഡന്റ് സി.കെ നജീബ് അധ്യക്ഷനായിരുന്നു. കാമ്പയിന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.എം ബഷീര്‍ കാമ്പയിന്‍ പ്രമേയം വിശദീകരിച്ചു. ഡോ.കെ ജയചന്ദ്രന്‍, ഹരികൃഷ്ണന്‍, മുഹമ്മദ് ഹനീഫ്, സാജു ജോര്‍ജ്,അസ്ഹര്‍ പുള്ളിയില്‍, ബഷീര്‍ രാമപുരം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തനിമ റിയാദ് സെക്രട്ടറി താജുദ്ദീന്‍ ഓമേള്‍രി സ്വാഗതവും കാമ്പയിന്‍ കോ ഓര്‍ഡിനേറ്റര്‍ സിദ്ദീഖ് ബിന്‍ ജമാല്‍ നന്ദിയും പറഞ്ഞു.*


റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക