Image

കെഎംസിസിയുടെ പ്രവര്‍ത്തനം മാതൃകാപരം: വി.എം. സുധീരന്‍

Published on 17 November, 2016
കെഎംസിസിയുടെ പ്രവര്‍ത്തനം മാതൃകാപരം: വി.എം. സുധീരന്‍

 കുവൈത്ത് സിറ്റി: പ്രവാസി സമൂഹത്തില്‍ മാതൃകാപരമായ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് കെഎംസിസി ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡണ്ട് വി.എം. സുധീരന്‍ പറഞ്ഞു. കെഎംസിസി നാഷണല്‍ കമ്മിറ്റി ഓഫീസില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്ത് കെഎംസിസി പ്രസിഡണ്ട് കെ.ടി.പി. അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു.

കെപിസിസി ഭാരവാഹികളായ മാന്നാര്‍ അബ്ദുല്ലത്തീഫ്, അഡ്വക്കറ്റ് ജോണ്‍സണ്‍ എബ്രഹാം, ഒ.ഐ.സി. സി പ്രസിഡണ്ട് വര്‍ഗീസ് പുതുക്കുളങ്ങര, കെഎംസിസി ഭാരവാഹികളായ ഫാറൂഖ് ഹമദാനി, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, ഇഖ്ബാല്‍ മാവിലാടം, അതീഖ് കൊല്ലം, സിറാജ് എരഞ്ഞിക്കല്‍, സുബൈര്‍ കൊടുവള്ളി, എം.ആര്‍. നാസര്‍, സലാം ചെട്ടിപ്പടി, മുന്‍ ഭാരവാഹികളായ ഷറഫുദ്ധീന്‍ കണ്ണേത്ത്, ബഷീര്‍ ബാത്ത, എച്ച്. ഇബ്രാഹിംകുട്ടി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഗഫൂര്‍ വയനാട് സ്വാഗതവും ട്രഷറര്‍ എം.കെ. അബ്ദുറസാഖ് നന്ദിയും പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക