Image

കറന്‍സികള്‍ അസാധുവാക്കിയ നടപടിമൂലം പ്രവാസികള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്കു പരിഹാരം കാണണം: ഫൊക്കാന

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 18 November, 2016
കറന്‍സികള്‍ അസാധുവാക്കിയ നടപടിമൂലം പ്രവാസികള്‍ക്ക്  ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്കു പരിഹാരം  കാണണം: ഫൊക്കാന
ഇന്ത്യാ ഗവണ്‍മെന്റ് 1000 ത്തിന്റെയും , 500 ന്റെയും കറന്‍സികള്‍ അസാധുവാക്കിയ നടപടിമൂലം പ്രവാസികള്‍ക്ക്  ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്കു  അമേരിക്കയിലെ പ്രവാസി സംഘടനളുടെ സംഘടന ആയ ഫൊക്കാന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും , ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലിയുമായി ബദ്ധപ്പെടുകയും ഇന്ത്യന്‍ എംബസി വഴി കറന്‍സികള്‍ മാറ്റുവാനോ അല്ലെങ്കില്‍  പ്രവാസി ഇന്ത്യക്കാര്‍ എന്നാണോ ഇന്ത്യയില്‍ എത്തുന്നത് അന്ന് മാറികൊടുക്കുവാന്‍ ഉള്ള സാവകാശം കൊടുക്കണം എന്നും ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.

ഈ  ആവിശ്യം ഉന്നയിച്ചു പ്രധാനമന്ത്രിയെ നേരിട്ട് കാണുവാനും പാര്‍ലമെന്റില്‍ ഇതു അവതരിപ്പിക്കുവാനും  വേണ്ടി എം .ബി  രാജേഷ് എം പി യുമായി  പ്രവാസി നേതാക്കള്‍ കൂടിക്കാഴ്ച നടത്തുകയും  ചെയ്തു. എം . ബി രാജേഷ് എം പി  പ്രവാസികളുടെ പ്രശനത്തിനു പരിഹാരം ഉണ്ടാക്കാന്‍ വേണ്ടി വേണ്ടതെല്ലാം ചെയ്യാമെന്നു ഉറപ്പു നല്‍കുകയും ചെയ്തു.

  ഇന്ത്യാ ഗവര്‍മെന്റ് 1000ത്തിന്റെയും, 500ന്റെയും  കറന്‍സികള്‍ അസാധുവാക്കിയ പ്രഖ്യാപനം അമേരിക്കയിലെ  ഇന്ത്യന്‍ സമൂഹത്തില്‍  അമ്പരപ്പും ആശങ്കയും ഉണ്ടാക്കി. നാട്ടില്‍ നിന്ന് വരുമ്പോഴും , തിരികെ പോകുമ്പോഴും  ഉള്ള ആവശ്യത്തിന് വേണ്ടി അമേരിക്കയിലെ മിക്ക പ്രവാസി ഇന്ത്യക്കാരുടെയും  കയ്യില്‍ ഇന്ത്യന്‍ കറന്‍സികള്‍  ഉണ്ട് . ചെറിയ തുകയാണെങ്കിലും ഇന്ത്യന്‍ കറന്‍സികള്‍ കൈവശമുള്ളവര്‍ ഈ വരുന്ന ഡിസംബര്‍ 30നകം അത് മാറ്റിയെടുക്കേണ്ടതായി വരുന്നു. ഈ വര്‍ഷം ഡിസംബര്‍ 30 നകം നാട്ടില്‍ പോകാത്തവര്‍ ഈ പണം എങ്ങനെ മാറുമെന്ന ആശങ്കയിലാണ് പ്രവാസികള്‍.
അന്തരാഷ്ട്ര ധനവിനിമയ സ്ഥാപനങ്ങള്‍ വഴി ഇതിന് സൗകര്യമുണ്ടാക്കണമെന്നാണ് പ്രവാസി ലോകം ആവശ്യപ്പെടുന്നത്..


അമേരിക്കയില്‍ തന്നെ കറന്‍സികള്‍ മാറി എടുക്കാനുള്ള സൗകര്യം എത്രയും പെട്ട്ന്നുതന്നെ  നടപ്പാക്കണം  എന്ന്   ഫൊക്കാനക്  വേണ്ടി തമ്പി ചാക്കോപ്രസിഡന്റ്;  ഫിലിപ്പോസ് ഫിലിപ്പ്ജനറല്‍ സെക്രട്ടറി; ഷാജി വര്‍ഗീസ് ട്രഷറര്‍;  ജോയ് ഇട്ടന്‍എക്‌സി. വൈസ് പ്രസിഡന്റ് ,  ജോര്‍ജി വര്‍ഗിസ് ട്രസ്ടീ ബോര്‍ഡ് ചെയര്‍മാന്‍ , ഫൌണ്ടേഷന്‍  ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

കറന്‍സികള്‍ അസാധുവാക്കിയ നടപടിമൂലം പ്രവാസികള്‍ക്ക്  ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്കു പരിഹാരം  കാണണം: ഫൊക്കാന
Join WhatsApp News
Usman 2016-11-19 07:55:41
Evar prashtavana irakkiya shtithikku iniyippam ellam shariyakum.  Ippam vere yudham onnum ille Purushuvinu?
കീലേരി ഗോപാലന്‍ 2016-11-19 08:09:52
നേതാക്കന്മാരുടെ എല്ലാം ഫോട്ടോം വരാന്‍ വേണ്ടിയുള്ള പരസ്യം.
Raju Mylapra 2016-11-19 19:14:18
ഫൊക്കാന ഇടപെട്ടു. ഇനി എല്ലാം ശരിയാകും. നന്ദി ചൊല്ലി തീർക്കുവാൻ വാക്കുകൾ പോരാ. സന്തോഷം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക