Image

പുറം കാഴ്ചകള്‍ (കവിത: ബിന്ദു ടിജി)

Published on 18 November, 2016
പുറം കാഴ്ചകള്‍ (കവിത: ബിന്ദു ടിജി)
ഇവിടെ മരങ്ങള്‍
പൂര്‍ണ്ണ മൗനം ചൂടി
നഗ്‌ന മേനി കാട്ടി
നാണമില്ലാതെ നില്‍പ്പാണ്

കാത്തിരിപ്പുണ്ട്
ചില്ലകളില്‍
ഓര്‍മ്മപ്പക്ഷികള്‍
നനഞ്ഞ ചിറകു കുടഞ്ഞു
നിവര്‍ന്നൊന്നു പറക്കാന്‍
കൊതിപൂണ്ട് .

കൊഴിഞ്ഞു കിടപ്പുണ്ട്
മാമര ചോട്ടില്‍
പച്ച പട്ടുനൂല്‍ പീലി ചൂടി
നീണ്ട ശാഖയുടെ
നെഞ്ചിലെ ചൂടേറ്റു
കൊഞ്ചി താരാട്ടേറ്റ ദിനങ്ങള്‍ .

യാത്രയാകുന്നുണ്ട്
ഒരു നടുക്കത്തോടെ
കരിയിലത്തുണ്ടുകള്‍
വന്നു വിളിച്ചാല്‍
സമയം ആയെന്നു
ധൃതി വെച്ചാല്‍
പോകാതെ വയ്യല്ലോ
എന്ന മട്ടില്‍.
പുറം കാഴ്ചകള്‍ (കവിത: ബിന്ദു ടിജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക