Image

ഇന്ത്യയില്‍ പുതിയ ഇ പാസ്‌പോര്‍ട്ടുകള്‍ വരുന്നു

ജോര്‍ജ് ജോണ്‍ Published on 19 November, 2016
ഇന്ത്യയില്‍ പുതിയ ഇ പാസ്‌പോര്‍ട്ടുകള്‍ വരുന്നു
ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി : സാധാരണ ഇന്ത്യന്‍  പാസ്‌പോര്‍ട്ടുകള്‍ ഇനി ഓര്‍മ്മയാകാന്‍ പോകുന്നു. പുതിയ ഇ പാസ്‌പോര്‍ട്ടുകള്‍ ഉടന്‍ തന്നെ നിലവില്‍ വരും. ഇപാസ്‌പോര്‍ട്ടുകള്‍ അവതരിപ്പിക്കുന്നതിലുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് അറിയിച്ചു. വ്യാജ പാസ്‌പോര്‍ട്ടുകളുടെ നിര്‍മ്മാണവും ഉപയോഗവും രാജ്യത്ത് വര്‍ദ്ധിച്ച്  വരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഇപാസ്‌പോര്‍ട്ട് അവതരിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ഇ പാസ്‌പോര്‍ട്ടില്‍ വ്യക്തികളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും രേഖപ്പെടുത്തും. സാധാരണ പാസ്‌പോര്‍ട്ടില്‍ നല്‍കുന്ന  വിവരങ്ങള്‍ ഇനി മുതല്‍ ഇലക്ട്രോണിക് ചിപ്പിലാവും രേഖപ്പെടുത്തുക. നാസിക്കിലെ ഇന്ത്യാ സെക്യൂരിറ്റി പ്രസ്സിന് ഇ പാസ്‌പോര്‍ട്ട് നിര്‍മ്മിക്കാനുള്ള അനുവാദം നല്‍കിയതായും, ആഗോള തലത്തിലുള്ള ടെന്‍ഡര്‍ നടപടികള്‍ സെക്യൂരിറ്റി പ്രസ്സിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചു വരികയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് പറഞ്ഞു. പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവ്, ഭാര്യ, അച്ഛന്‍, അമ്മ എന്നിവരുടെ പേരുകള്‍ ചേര്‍ക്കുന്നത് ഒഴിവാക്കണമെന്ന വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശം വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലിരിക്കുകയാണ്. എന്നാല്‍ ഇതേപ്പറ്റി ഒന്നും പറയാതെയാണ്  ഇലക്ട്രോണിക് ചിപ്പ് പിടിപ്പിച്ച ഇ പാസ്‌പോര്‍ട്ട് നടപ്പിലാക്കാനുള്ള ഗവര്‍മെന്റിന്റെ പുതിയ തീരുമാനം.

ഇന്ത്യയില്‍ പുതിയ ഇ പാസ്‌പോര്‍ട്ടുകള്‍ വരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക