Image

റാസല്‍ഖൈമയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇന്ത്യക്കാരനടക്കം അഞ്ചു പേര്‍ മരിച്ചു

Published on 16 February, 2012
റാസല്‍ഖൈമയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇന്ത്യക്കാരനടക്കം അഞ്ചു പേര്‍ മരിച്ചു
ദിബ: റാസല്‍ഖൈമയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇന്ത്യക്കാരനടക്കം അഞ്ചു പേര്‍ മരിച്ചു. ആറു പേര്‍ക്കു പരുക്കേറ്റു. എന്നാല്‍ ഇന്ത്യക്കാരനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഇന്നു രാവിലെ ഏഴരയോടെയായിരുന്നു അപകടം.

ബംഗ്ലദേശികളാണ് മരിച്ച നാലു പേര്‍. താമസ സ്ഥലത്തു നിന്നു ജോലി സ്ഥലത്തേയ്ക്ക് തൊഴിലാളികളെയും കൊണ്ടു പോകുകയായിരുന്ന ബസിന്റെ ടയര്‍ പൊട്ടി 40 അടി താഴ്ചയുള്ള കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. അഞ്ചു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക