Image

സെന്റ് എവുപ്രാസ്യ മിഷന്‍ ഇടവകയായി ഉയര്‍ത്തി

Published on 19 November, 2016
സെന്റ് എവുപ്രാസ്യ മിഷന്‍ ഇടവകയായി ഉയര്‍ത്തി

 അഡ്‌ലെയ്ഡ്: മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഓസ്‌ട്രേലിയയിലെ സെന്റ് എവുപ്രാസ്യ മിഷന്‍ ഇടവകപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു. സൗത്ത് ഓസ്‌ട്രേലിയയിലെ സീറോ മലബാര്‍ സഭയുടെ ആദ്യ ഇടവകയാണ് സെന്റ് എവുപ്രാസ്യ. ചെറിയ ഒരു കൂട്ടായ്മയായി തുടങ്ങി വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് മിഷനും ഇപ്പോള്‍ ഇടവകയുമായി മാറുമ്പോള്‍ എല്ലാ ഇടവകാംഗങ്ങളുടേയും അവര്‍ക്ക് നേതൃത്വം നല്‍കുന്ന ചാപ്ലിന്റേയും പ്രയത്‌നങ്ങളും പ്രാര്‍ഥനയും ശ്രമഫലമാണ് പുതിയ ഇടവ രൂപീകരണം. 

നവംബര്‍ 20ന് (ഞായര്‍) കരുണയുടെ വര്‍ഷാവസാനത്തോട് ചേര്‍ന്നു നടക്കുന്ന അഘോഷങ്ങള്‍ക്കൊപ്പം മാര്‍ ബോസ്‌കോ പുത്തൂരിന്റെ പ്രഖ്യാപനം ഇടവക വികാരി ഫാ. ബിജു ജോണ്‍ ചുളയില്ലാപ്ലാക്കല്‍ വായിക്കും. വിശുദ്ധ ഏവുപ്രാസ്യമ്മയുടെ നാമധേയത്തിലുള്ള ലോകത്തിലെ ആദ്യത്തെ ഇടവകയാണ് ഇതെന്നതും ഒരു പ്രതേകതയാണ്. അന്നേ ദിവസം ഇടവകയുടെ വെബ്‌സൈറ്റും ഉദ്ഘാടനം ചെയ്യും.

വിശുദ്ധ എവുപ്രാസ്യമ്മയുടെയുടെ നൊവേനയിലും ആഘോഷമായ ദിവ്യബലിയിലും പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ആന്റണി മാവേലി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക