Image

മൈന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ മൂന്നിന്

Published on 19 November, 2016
മൈന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ മൂന്നിന്

  ഡബ്ലിന്‍: ആറാമത് മൈന്‍ഡ് ഓള്‍ അയര്‍ലന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ മൂന്നിന് ബാല്‍ഡോയില്‍ ബാഡ്മിന്റണ്‍ സെന്ററില്‍ നടക്കും. അയര്‍ലന്‍ഡിലെ പ്രമുഖരായ 16 പുരുഷ–വനിത താരങ്ങളാണ് പ്രീമിയര്‍ ലീഗില്‍ മാറ്റരയ്ക്കുന്നത്. മത്സരത്തില്‍ ഒളിംപിക്‌സ്, ഇന്റര്‍നാഷണല്‍ താരങ്ങള്‍ പങ്കെടുക്കും. 

ഒമ്പത് കാറ്റഗറിയിലും പ്രീമിയര്‍ ലീഗിലുമായാണ് ഓരോ മത്സരങ്ങളും അരങ്ങേറുക. പുരുഷ ഡബിള്‍സ്, വനിതാ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, ലെഷര്‍ പ്ലേയേഴ്‌സ് തുടങ്ങിയ കാറ്റഗറിയിലാണ് മത്സരങ്ങള്‍. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി നവംബര്‍ 27 ആണ്. www.mindireland.org എന്ന വെബ്‌സൈറ്റിലോ  mindireland08@gmail.comഎന്ന ഇമെയിലിലോ 0877778744, 0894832154 എന്ന ടെലിഫോണ്‍ നമ്പരിലോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 

റിപ്പോര്‍ട്ട്: മജു പേയ്ക്കല്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക