Image

പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങള്‍ വിയന്നയില്‍

Published on 19 November, 2016
പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങള്‍ വിയന്നയില്‍

 വിയന്ന: വിയന്നയിലെത്തിയ പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങളെ പ്രവാസി മലയാളി ഫെഡറേഷന്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. വിയന്നയില്‍ നടക്കുന്ന തൊഴില്‍ സംരംഭകര്‍ക്കായുള്ള എട്ടാമത് ഗ്ലോബല്‍ പീറ്റര്‍ ഡ്രക്കര്‍ ഫോറത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. 

ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ പ്രസിഡന്റ് ജോര്‍ജ് പടിക്കക്കുടി, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, പിഎംഎഫ് യൂറോപ്പ് റീജണ്‍ പ്രസിഡന്റ് സിറില്‍ ജേക്കബ്, ഓസ്ട്രിയന്‍ വിംഗ് ജോയിന്റ് സെക്രട്ടറി ജോളി തുരുത്തുമാലില്‍ എന്നിവര്‍ മുനവറലി തങ്ങളുമായി ചര്‍ച്ച നടത്തി. പ്രവാസി മലയാളി ഫെഡറേഷന്‍ നേതാക്കള്‍ പിഎംഎഫിന്റെ പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി. പിഎംഎഫ് നടത്താനുദ്ദേശിക്കുന്ന ഭാവി പരിപാടികളെക്കുറിച്ച് ഗ്ലോബല്‍ പ്രസിഡന്റ് ജോര്‍ജ് പടിക്കക്കുടിയും ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കലും വിശദീകരിച്ചു. പിഎംഎഫിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുനവറലി ശിഹാബ് തങ്ങള്‍ പിന്തുണ അറിയിച്ചു. 

ഒമാന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍മാരായ ഡോ.അബ്ദുള്ള സബാഹി, ഡോ. കിരര്‍ എന്നിവരും മുനവറലിയെ അനുഗമിക്കുന്നുണ്ട്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക