Image

ഇന്ത്യ യു.എ.ഇ സൗഹൃദം ലോകത്തിന് മാതൃക : ഇ.അഹമ്മദ്

Published on 20 November, 2016
ഇന്ത്യ യു.എ.ഇ സൗഹൃദം ലോകത്തിന് മാതൃക : ഇ.അഹമ്മദ്
ദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള നയതന്ത്രവും വാണിജ്യപരവുമായ സൗഹൃദം ലോകത്തിന് മാതൃകയാണെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് പ്രസിഡനറും മുന്‍ കേന്ദ്ര മന്ത്രിയുമായ ഇ.അഹമ്മദ് എം.പി അഭിപ്രായപെട്ടു. 45മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സഹിഷ്ണുതയും സമാധാനവും നില നില്‍ക്കുന്ന അപൂര്‍വ്വ രാജ്യങ്ങളില്‍ ഒന്നാണ് യു.എ.ഇ എന്നും ഇവിടുത്തെ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വം അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു. ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ യു.എ.ഇ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ആശംസ നേര്‍ന്നു സംസാരിച്ചു.കേന്ദ്ര കമ്മിറ്റി അംഗം ഹസൈനാര്‍ ഹാജി എടച്ചാകൈ,ത്വല്‍ഹത്ത് ഫോറം ഗ്രൂപ്പ്.ഷാഫി മുട്ടം, വി.പി ഷഫീഖ് എന്നിവര്‍ സംബന്ദിച്ചു. സംസ്ഥാന ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വഗതവും സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ ആവയില്‍ ഉമ്മര്‍ ഹാജി നന്ദിയും പറഞ്ഞു.

സംസ്ഥാന സ്‌പോര്‍ട്‌സ് മീറ്റിന്റെ നിലവാരം ഉയര്‍ത്തി കെ.എം.സി.സി സ്‌പോര്‍ട്‌സ് മീറ്റിന് തുടക്കം. 
ദുബായ് കെ.എം.സി.സിയുടെ സ്‌പോര്‍ട്‌സ് മീറ്റില്‍ പല മത്സരങ്ങളും സംസ്ഥാന മീറ്റിന്റെ നിലവാരത്തിലേക്ക് ഉയര്‍ന്നു. ഹൈ ജബ് , നൂറു മീറ്റര്‍ ഓട്ടം എന്നീ മത്സരത്തില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികള്‍ സംസ്ഥാന മീറ്റ് റെക്കോര്‍ഡ്ന്റെ ഒപ്പമാണ് മത്സരം കാഴ്ചവെച്ചത്. പതിനാല് ജില്ലകളില്‍ നിന്നായി മുന്നൂറോളം മത്സരാര്‍ത്ഥികള്‍ അങ്കത്തിനിറങ്ങിയപ്പോള്‍ മത്സരങ്ങള്‍ വീറും വാശിയും നിറഞ്ഞതായി. ഇതുവരെ നടന്ന മത്സര ഫലമനുസരിച്ച് 40 പോയന്റുമായി കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്തും 30 പോയന്റുമായി മലപ്പുറം ജില്ല രണ്ടാം സ്ഥാനത്തും 18 പോയന്റുമായി കോഴിക്കോട് ജില്ല മൂന്നാം സ്ഥാനത്തുമാണ്. സംസ്ഥാന ഭാരവാഹികളായ ഓ.കെ ഇബ്രാഹിം, മുസ്തഫ തിരൂര്‍,മുഹമ്മദ് പട്ടാമ്പി,എന്‍.കെ ഇബ്രാഹിം,അഡ്വ: സാജിദ് അബൂബക്കര്‍,ഇസ്മായില്‍ ഏറാമല,അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ആര്‍.ശുക്കൂര്‍ സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ അബ്ദുള്ള ആറങ്ങാടി, എന്നിവര്‍ നേതൃത്വം നല്‍കി.  

ഇന്ത്യ യു.എ.ഇ സൗഹൃദം ലോകത്തിന് മാതൃക : ഇ.അഹമ്മദ്
ഫോട്ടോ അടികുറിപ്പ്: ദുബായ് കെ.എം.സി.സി സംഘടിപ്പിച്ച സ്പോര്‍ട്സ് മീറ്റ്‌ ഉദ്ഘാടനം ചെയ്ത് ഇ.അഹമ്മദ്‌ എം.പി സംസാരിക്കുന്നു. ഇബ്രാഹിം എളേറ്റില്‍, പി.കെ അന്‍വര്‍ നഹ, ഇബ്രാഹീം മുറിച്ചാണ്ടി തുടങ്ങിയവര്‍ സമീപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക