Image

റോമിന്റെ മറുപടിക്കായി കാത്തിരിക്കുന്ന ക്‌നാനായ ദൈവജനത !!!

സാബു ചെമ്മലക്കുഴി Published on 21 November, 2016
റോമിന്റെ മറുപടിക്കായി കാത്തിരിക്കുന്ന ക്‌നാനായ ദൈവജനത !!!
ഏറ്റവും സ്‌നേഹമുള്ള ക്‌നാനായ സഹോദരരെ,
റോമിന്റെ മറുപടിക്കായി കാത്തിരിക്കുന്ന ക്‌നാനായ സമുദായ അംഗങ്ങള്‍ക്കു എതിരായ ഒരു തീരുമാനമാണ് വരുന്നതെങ്കില്‍ ആ തീരുമാനത്തിന് എതിരെ ശക്തമായി പ്രതികരിക്കുവാന്‍ നമ്മള്‍ തയാറാകണം. സിറോ മലബാറിന്റെ കിഴില്‍ നിന്നും മാറി മാര്‍പാപ്പയുടെ കിഴില്‍ 24 ത്തെ സ്വതന്ത്ര സഭയായി മാറുവാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക. ഒരു ക്‌നാനായക്കാരെന്റെ നിര്‍വചനം ആര്‍ക്കും തിരുത്തുവാന്‍ സാധിക്കുകയില്ല. ജന്മം കൊണ്ടും കര്‍മം കൊണ്ടും ജീവിക്കുന്നവന്‍ മാത്രമാണ് ക്‌നാനായക്കാരന്‍. അത് മാറ്റുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. നമ്മള്‍ ചിലപ്പോള്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കുവാന്‍ തയാറാകുക.ഒരു ക്‌നാനായക്കാരന്‍ അവന്റെ സ്വന്തം തീരുമാനപ്രകാരം അന്യമതത്തില്‍ നിന്നും കല്ലിയാണം കഴിച്ചാല്‍ അവളുടെ കൂടെ സന്തോഷമായിട്ടു ജീവിക്കുക. അതിനു ഒര്‍ജിനല്‍ ആയിട്ടു കല്ലിയാണം കഴിച്ചവരും ശിക്ഷ അനുഭവിക്കണോ? അത് ഒരിക്കലും അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. നമ്മള്‍ എല്ലാ വിധത്തിലും ചിന്തിച്ചു തയ്യാറാകുക. നമ്മുടെ പൂര്‍വികര്‍ പല പ്രതിസന്ധികളെയും ധരണം ചെയ്താണ് ക്‌നാനായ സമുദായത്തെ ഈ നിലയില്‍ എത്തിച്ചത്.  ക്‌നാനായ സമുദായത്തെ ഇല്ലാതാക്കുവാന്‍ പലരും ശ്രമിക്കുന്നുണ്ട്. അവര്‍ക്കെതിരെ പോരാടുവാന്‍ എല്ലാവരും തയാറാകുക. റോമില്‍ നിന്നും വരുന്ന തിരുമാനമനുസരിച്ചു വേണം നമ്മുടെ മുന്നോട്ടുള്ള പ്രയാണം. സ്‌നേഹമുള്ളവരേ നമ്മള്‍ സിറോ മലബാര്‍ സഭയാല്‍ വഞ്ചിക്കപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു ഇത്രയും നാള്‍.  സിറോ മലബാര്‍ സഭയുടെ ഹിഡന്‍ അജണ്ട ആയിരുന്നു ക്‌നാനായ സമുദായത്തെ ഇല്ലാതാക്കുക എന്നുള്ളത്. എന്തായാലും അവര്‍ തകര്‍ക്കുന്നതിന് മുന്‍പ് നമ്മുക്ക് കണ്ടുപിടിക്കുവാന്‍ സാധിച്ചതില്‍ ദൈവത്തിനു നന്ദി പറയാം. കാര്‍ഡിനല്‍ ആലഞ്ചേരി പിതാവ് ' ക്‌നാനായ ദൈവജനമേ 'എന്ത് മധുരമായിട്ടു വിളിക്കുന്നു. ആ വിളിയിലെ ചതി മനസിലാക്കുവാന്‍ നമ്മള്‍  വളരെ താമസിച്ചുപോയി.2017ക്‌നാനായക്കാരുടെ വര്‍ഷമായിരിക്കും. ഇന്ന് ജീവിച്ചിരിക്കുന്ന ക്‌നാനായക്കാരന്റെ കടമയാണ് സമുദായം നിലനിറുത്തുകയെന്നുള്ളത്. ഒരുവന്  ജന്മംകൊണ്ട് മാത്രമേ ക്‌നാനായക്കാരന്‍ ആകുവാന്‍ സാദിക്കുകയൊള്ളു എന്ന ചരിത്രസത്യം ആരും വിസ്മയിക്കരുത്.  സാരമില്ല റോമില്‍ നിന്നും നല്ല ഒരു തീരുമാനം ഉണ്ടാകുന്നതിനുവേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം.
എന്ന്
സാബു ചെമ്മലക്കുഴി.

റോമിന്റെ മറുപടിക്കായി കാത്തിരിക്കുന്ന ക്‌നാനായ ദൈവജനത !!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക