Image

പശ്ചാത്താപം (കവിത: സന്തോഷ് ആര്‍ പിള്ള)

സന്തോഷ് ആര്‍ പിള്ള Published on 21 November, 2016
പശ്ചാത്താപം (കവിത: സന്തോഷ് ആര്‍ പിള്ള)
ശരീരത്തിന്റെ അനുവാദത്തിനു കാത്തുനില്‍ക്കാതെ ആത്മാവ് യാത്രയ്‌ക്കൊരുങ്ങിനില്‍ക്കുമ്പോള്‍ പ്രാണന്‍ പിടയുന്ന വേദനയെന്നിലോ നിന്നിലോ?
മറന്നിടാമോ നീയെന്റെ കുറ്റങ്ങളെ ?
അവസരമൊന്നുകൂടി തന്നിടാമോ എനിക്ക്?
നിറഞ്ഞസ്‌നേഹത്തോടെ സ്മൃതികളിലെ വിഷവേരുകള്‍ പറിച്ചെറിഞ്ഞിടാമിന്നെന്‍ പ്രിയസഖി..
ക്ഷമാപണത്തോടിന്നുനിനക്കായശ്രുപൂജയൊരുക്കിടട്ടെ
തിരികെവരുമോ ഒരിക്കല്‍ കൂടിയെനിക്കുകൂട്ടായി എന്റെ ജീവിതചിത്രങ്ങളിലേക്ക് നിറക്കൂട്ടായി....



പശ്ചാത്താപം (കവിത: സന്തോഷ് ആര്‍ പിള്ള)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക