Image

ഗ്രേസ് ബാന്‍ഡ് അവതരിപ്പിക്കുന്ന ‘ഹൃദയാഞ്ജലി 2017’ ഫെബ്രുവരി 25ന്

Published on 21 November, 2016
ഗ്രേസ് ബാന്‍ഡ് അവതരിപ്പിക്കുന്ന ‘ഹൃദയാഞ്ജലി 2017’ ഫെബ്രുവരി 25ന്

 സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രമുഖ പ്രമുഖ സംഗീത ബാന്‍ഡ് ആയ ഗ്രേസ് ബാന്‍ഡും കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹൃദയാഞ്ജലി 2017’ ഫെബ്രുവരി 25ന് നടക്കും. വൈകുന്നേരം അഞ്ചിന് പ്രാതനലിലെ ആള്‍ട്ട് ഡോര്‍ഫില്‍ നടക്കുന്ന പരിപാടിയില്‍ കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഫാ. ഡേവിസ് ചിറമ്മല്‍ മുഖ്യാതിഥിയായിരിക്കും. 

സംഗീത നിശയിലൂടെ ലഭിക്കുന്ന മുഴുവന്‍ ലാഭ വിഹിതവും എല്ലാ വര്‍ഷ ത്തേയും പോലെ, കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യക്ക് നല്‍കുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക