Image

ഡബ്ല്യുഎംഎഫ് ഓസ്ട്രിയ പ്രൊവിന്‍സിന് തുടക്കമായി

Published on 21 November, 2016
ഡബ്ല്യുഎംഎഫ് ഓസ്ട്രിയ പ്രൊവിന്‍സിന് തുടക്കമായി

 വിയന്ന: ലോക മലയാളികള്‍ക്കിടയില്‍ സുശക്തമായൊരു നെറ്റ്വര്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കി തുടക്കംകുറിച്ച വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ്) ഓസ്ട്രിയ പ്രൊവിന്‍സ് നിലവില്‍ വന്നു. 

നവംബര്‍ 18ന് വിയന്നയിലെ പ്രോസി സമുച്ചയത്തില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ഓസ്ട്രിയയില്‍ എത്തിയ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങള്‍ ഓസ്ട്രിയ പ്രവിശ്യയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും മേഖലകളിലും ജീവിക്കുന്ന മലയാളികളുടെ സാംസ്‌കാരിക സമ്പന്നതയില്‍ ജീവിക്കുവാനും അത് പങ്കുവയ്ക്കുവാനും പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മയാണ് ഇന്ന് ലോകത്ത് ആവശ്യമെന്നും സഹായം ആവശ്യമുള്ളവര്‍ക്ക് ചെറിയ രീതിയില്‍ ആണെങ്കില്‍പോലും കൈത്താങ്ങായിതീരാന്‍ പ്രവാസി മലയാളികള്‍ക്ക് സാധിച്ചാല്‍ ഡബ്ല്യുഎംഎഫ് വിഭാവനം ചെയ്യുന്ന കൂട്ടായ്മയുടെ ലക്ഷ്യം ലോകം മുഴുവന്‍ കാട്ടുതീപോലെ പടരുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. 

സംഘടനയുടെ ഗ്ലോബല്‍ കോഓര്‍ഡിനേറ്ററും പ്രോസി ഗ്രൂപ്പിന്റെ ചെയര്‍മാനുമായ പ്രിന്‍സ് പള്ളിക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസവിദഗ്ധന്‍ ഡോ. അബ്ദുള്ള സബാഹി വിശിഷ്ടാതിഥിയായിരുന്നു.

നയതന്ത്രജ്ഞന്‍ അമീര്‍ പിച്ചാന്‍, അസീസ്, തോമസ് പടിഞ്ഞാറേക്കാലായില്‍, സാബു ചക്കാലയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘടനയുടെ ആദ്യ അംഗത്വം ആമിര്‍ പിച്ചാന് നല്‍കി പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. അറുപതിലധികം അംഗങ്ങള്‍ സംഘടനയുടെ ഭാഗമായതായും വനിതാഫോറവും യൂത്ത് ഗ്രൂപ്പും രൂപീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

ഡബ്ല്യുഎംഎഫിന്റെ ക്രിസ്മസ് പുതുവത്സര പരിപാടി ജനുവരി രണ്ടിന് സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. പുതിയ ഭാരവാഹികളായി

തോമസ് പടിഞ്ഞാറേകാലായില്‍ (പ്രസിഡന്റ്), സാബു ചക്കാലയ്ക്കല്‍ (ജനറല്‍ സെക്രട്ടറി), സഞ്ജീവന്‍ ആണ്ടിവീട് (ട്രഷറര്‍), ടോമിച്ചന്‍ പാറുകണ്ണില്‍ (കോര്‍ഡിനേറ്റര്‍), ജേക്കബ് കീക്കാട്ടില്‍, അവറാച്ചന്‍ കരിപ്പക്കാട്ട് (വൈസ് പ്രസിഡന്റുമാര്‍), പോള്‍ കിഴക്കേക്കര, റെജി ജോണ്‍ മേലഴകത്ത് (ജോ. സെക്രട്ടറിമാര്‍), മാത്യു പള്ളിമറ്റത്തില്‍ (ഓഡിറ്റര്‍), ബേബി തുപ്പത്തി (ആര്‍ട്‌സ് ക്ലബ് സെക്രട്ടറി), തോമസ് കാരയ്ക്കാട്ട് (ചാരിറ്റി കണ്‍വീനര്‍), ബിജു മാളിയേക്കല്‍ (മീഡിയ കോര്‍ഡിനേറ്റര്‍) എന്നിവരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പ്രിന്‍സ് പള്ളികുന്നേല്‍, ജോഷിമോന്‍ എറണാകേരില്‍, വര്‍ഗീസ് പഞ്ഞിക്കാരന്‍, അസിസ്സ് പുള്ളോര്‍ള്‍ങ്ങാടന്‍, ഡെന്നിസ് ചിറയത്ത്, മാര്‍ട്ടിന്‍ ജോര്‍ജ്, നിജോ സെബാസ്റ്റ്യന്‍, ഔസേപ്പച്ചന്‍ പേഴുംകാട്ടില്‍, റിന്‍സ് നിലവൂര്‍, സിജിമോന്‍ പള്ളികുന്നേല്‍, സ്റ്റീഫന്‍ ചെവ്വൂകാരന്‍, ജോര്‍ജ് ജോണ്‍, വര്‍ഗീസ് വാളൂര്‍ക്കാരന്‍, സിറോഷ് ജോര്‍ജ്, വിനു കളരിത്തറ, ബാബു തട്ടില്‍ നടക്കലാന്‍, സണ്ണി മണിയഞ്ചിറ, സാബു മാരേട്ട് എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ജോബി ആന്റണി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക