Image

ജിംഗിള്‍സ് ബെല്‍സ് 2016: ഡിസംബര്‍ 18ന്

Published on 21 November, 2016
ജിംഗിള്‍സ് ബെല്‍സ് 2016: ഡിസംബര്‍ 18ന്

  ലൂക്കന്‍ (അയര്‍ലന്‍ഡ്): മാനവരാശിയുടെ രക്ഷക്കുവേണ്ടി ഭൂമിയില്‍ ജാതനായ ദൈവപുത്രന്റെ ജന്മദിനത്തെ വരവേല്‍ക്കുവാന്‍ ഡബ്ലിന്‍ സീറോ മലബാര്‍ ലൂക്കന്‍ യൂണിറ്റിന്റെ ഒത്തുചേരല്‍ ‘ഖകചഏഘഋ ആഋഘഘട 2016’ ഡിസബര്‍ 18ന് (ഞായര്‍) നടത്തുന്നു. ഉച്ചകഴിഞ്ഞ് രണ്ടിന് വിശുദ്ധ കുര്‍ബാനയോടു കൂടി ട.േ ഘീൃ രമി’ െടരവീീഹ ജമഹാലൃേെീംി ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍.

കൂട്ടായ്മയിലെ അംഗങ്ങളുടെ കേക്ക് മത്സരവും ഓരോ യൂണിറ്റിന്റെയും ക്രിസ്മസ് കരോള്‍ മത്സരവും നടക്കും. ഉണ്ണിയേശുവിന്റെ പിറവിയുടെ ദൃശ്യാവിഷ്‌കാരവും സാന്തയുടെ വരവും ക്രിസ്മസ് ഡിന്നറും ആഘോഷ പരിപാടിയെ കൂടുതല്‍ വര്‍ണാഭമാക്കും. മികച്ച അംഗങ്ങളുടെ കേക്കുകള്‍ ലേലം ചെയ്തു കിട്ടുന്ന തുക നാട്ടിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കും. 

വിവരങ്ങള്‍ക്ക്: ഫാ.ആന്റണി ചീരംവേലില്‍ (089) 453 8926, ജോണ്‍സണ്‍ ചക്കാലയ്ക്കല്‍ (087) 130 0309.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക