Image

ആണവ നിലയങ്ങള്‍ പൂട്ടുന്നതിനോട് സ്വിസ് ജനതയ്ക്കു യോജിപ്പ്

Published on 21 November, 2016
ആണവ നിലയങ്ങള്‍ പൂട്ടുന്നതിനോട് സ്വിസ് ജനതയ്ക്കു യോജിപ്പ്
 ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡിലെ ആണവ നിലയങ്ങള്‍ സമയബന്ധിതമായി അടച്ചുപൂട്ടുന്നതിനോട് സ്വിസ് ജനതയില്‍ ഭൂരിപക്ഷവും യോജിക്കുന്നതായി സര്‍വേ ഫലം.

ഈ വിഷയത്തില്‍ നടക്കുന്ന ജനഹിത പരിശോധനയില്‍ നവംബര്‍ 27നാണ് വോട്ടെടുപ്പ്. ഇതില്‍, അടച്ചുപൂട്ടലിന് അനൂകൂലമായിരിക്കും ജനവിധി എന്നാണ് സര്‍വേ റിപ്പോര്‍ട്ടിലെ പ്രവചനം.

ഗ്രീന്‍ പാര്‍ട്ടിയാണ് വിഷയത്തില്‍ ഹിതപരിശോധന സാധ്യമാക്കിയത്. രാജ്യത്ത് ആകെ അഞ്ച് റിയാക്റ്ററുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ മൂന്നെണ്ണം അടുത്ത വര്‍ഷം ആദ്യത്തോടെ അടച്ചു പൂട്ടിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

എന്നാല്‍, പകരം ആവശ്യത്തിന് ഊര്‍ജോത്പാദന മാര്‍ഗങ്ങള്‍ തുറന്നു കിട്ടാതെ ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നതിനോട് സ്വിസ് സര്‍ക്കാരിന് യോജിപ്പില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക