Image

ആയിരം പുറത്തും രണ്ടായിരം അകത്തും! (ബി ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)

Published on 21 November, 2016
ആയിരം പുറത്തും രണ്ടായിരം അകത്തും! (ബി ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
ആയിരത്തിന്റേയും അഞ്ഞൂറിന്റേയും രൂപാനോട്ടുകള്‍ റദ്ദാക്കല്‍ ഇന്നു ഇന്ത്യ യിലും, ഭാരതീയര്‍ താമസിക്കുന്നപുറം രാജ്യങ്ങളിലും ഒരുപ്രധാന സംസാരവിഷയം ആണല്ലോ. അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യാക്കാരുടെ ഇടയില്‍ ഞാന്‍ കാണുന്നതും കേള്‍ക്കുന്നതും, പലരുംഇതൊരു തമാശആയിട്ടാണ് എടുത്തിരിക്കുന്നത്. ഉദാഹരണത്തിന്, തമ്മില്‍ തമ്മില്‍ ചോദിക്കുന്നതു കേട്ടു "ഹേ, മാഷെ, പിന്നേ നാട്ടില്‍കുഴിച്ചിട്ടിരിക്കുന്ന രൂപാഒക്കെ ഇനിഎന്തുചെയ്യും ?"

നരേന്ദ്ര മോഡി ഭരണമെടുത്ത, ഈ ഒരുഅപ്രതീക്ഷിത നടപടിക്കു എല്ലാഭാഗത്തുനിന്നും എല്ലാതരങ്ങളിലും ഉള്ളപ്രതികരണങ്ങള്‍ വരുന്നുണ്ട്. പ്രതിപക്ഷം അവരുടെ സാധാരണ ജോലിചെയ്യുന്നു. ഭരണകക്ഷി എന്തുനിയമം കൊണ്ടുവന്നാലും നല്ലതോ ചീത്തയോ എന്നൊന്നുംനോക്കാതെ എല്ലാത്തിനേയും എതിര്‍ക്കുക.

പൊതുജനത്തിന് ഇതില്‍ നിന്നും വന്നതും വന്നുകൊണ്ടിരിക്കുന്നതുമായ ക്ലേശങ്ങള്‍ ശരിതന്നെ.
മറ്റൊരു ആരോപണം കേള്‍ക്കുന്നത് "മോഡിയുടെ ആള്‍ക്കാര്‍ക്ക് ഈ വിവരം നേരെത്തെ അറിയാമായിരുന്നു അവരൊക്കെ രക്ഷപ്പെട്ടു'.

ഇതില്‍ എത്രമാത്രം പരമാര്‍ത്ഥം ഉണ്ട് എന്നതില്‍, ഊഹാപോഹങ്ങള്‍ നടത്താം, അത്രമാത്രം. ഒരുകാര്യം ശരിയായിരിക്കാം? എത്ര ശ്രമിച്ചാലും ഇന്ത്യയെപ്പോലുള്ള ഒരു ഗവര്‍മെന്‍റ്റിനു, എല്ലാരഹസ്യങ്ങളും ചോര്‍ന്നുപോകാതെ സൂക്ഷിക്കുവാന്‍പറ്റും എന്നു ആരും കരുതേണ്ടാ.
നാമെല്ലാം കേട്ടു ഇത് വളരെപെട്ടെന്നുള്ള ഒരുനടപടി ആയിരുന്നുഎന്ന ്ശരിതന്നെ. എങ്കിലും ഒന്നാലോചിച്ചുനോക്കൂ? മോഡിയുടെ പ്രഖ്യാപനത്തിനും എത്രയോനാളുകള്‍ക്കു മുന്‍പേ ഇതിനുള്ളതയ്യാറെടുപ്പുകള്‍ തുടങ്ങിക്കാണണം? ഒരുരാത്രികൊണ്ടു സാധിക്കുന്ന ഒന്നല്ല കോടിക്കോ ടികണക്കിനു പുതിയരൂപാനോട്ടുകള്‍ അച്ചടിക്കുകയും അവ രാജ്യത്തിന്റെ എല്ലാമൂലകളിലും എത്തിക്കുക എന്നതും.

ഈസംരംഭത്തില്‍ ഒരുപാടുപേര്‍ പലേ രീതികളിലും, വിവിധതലങ്ങളിലും ജോലിനിര്‍വഹിച്ചിട്ടുണ്ട്, റിസെര്‍വ് ബാങ്കുമുതല്‍, ഇതെല്ലാം ക്രമപ്പെടുത്തി അച്ചടിച്ചശാലകള്‍, വിതരണം നടത്തിയവര്‍ ഇങ്ങനെ പോകുന്നു ഒരുനീണ്ടപട്ടിക. ആരുടേയെങ്കിലും ഒക്കെചെവികളില്‍ ഈ വര്‍ത്തമാനംനേരത്തെ എത്തിക്കാണും എന്നതില്‍ സംശയം വേണ്ടാ.എന്നാല്‍ , മോഡി ഇതില്‍ ഒരുകുറ്റക്കാരന്‍ആണ് എന്നു ഞാന്‍പറയില്ല. അദ്ദേഹത്തിനു മാത്രം വീട്ടില്‍ ഇരുന്നുചെയ്യുവാന്‍ പറ്റുന്നഒരുജോലി ആയിരുന്നില്ല ഇത് .
ഒരുരഹസ്യമല്ല ഇന്ത്യയില്‍ ഒരുപാടുകള്ളനോട്ടുകള്‍ പലേനാളുകള്‍ ആയിവിതരണംചെയ്യപ്പെട്ടിട്ടുണ്ട് എന്നത്. ഇതില്‍ ചിലവിദേശരാജ്യങ്ങളും നമ്മുടെ സമ്പദ്ഘടനയെ തകര്‍ക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടുകൂട്ടു നിന്നിട്ടുണ്ട് എന്നതും രഹസ്യമല്ല. കള്ളപ്പണം, അതും ഇന്ത്യയുടെ ഒരുതീരാമാറാത്ത തലവേദന ആണ്. അതിനു ഈപുതിയനടപടികള്‍ ഒരുമന്ദഗതികൊണ്ടുവരും അത്രമാത്രം.

ശരി തന്നെ, എനിക്കുഅമേരിക്കയില്‍ ഇരുന്നുകൊണ്ട് ഇതെല്ലാംഎഴുതാം ഞാനല്ലല്ലൊ ബാങ്കിന്റേയും എടിഎംമെഷീന്‍റ്റേയും വാതുക്കല്‍ കാത്തുകെട്ടികിടക്കുന്നത്. ഒരുപാടുജനത്തിനു ഈനടപടിപലേ തലങ്ങളിലും, പലേബുദ്ധിമുട്ടുകള്‍ വരുത്തിവ്യച്ചിരിക്കുന്നു.ഇപ്പോഴും വിഷമതകള്‍ തീര്‍ന്നിട്ടില്ല.
എന്നിരുന്നാല്‍ ത്തന്നേയും,നമ്മുടെ ജന്മനാടിനു, മോഡി വിശേഷിപ്പിച്ച മാത്രുകയില്‍, ഒരു "സര്‍ജിക്കല്‍ സ്ട്രയ്ക്ക് " ആവശ്യമായിരുന്നു. കള്ളനോട്ടുകളിടെ പെരുപ്പ് ഒരുവശത്തും മറുവശത്ത്,കൈക്കൂലികളും, നികുതിതട്ടിപ്പുകളും നടത്തിപണംസമ്പാദിച്ചുകിടക്കയുടെ അടിയില്‍സൂക്ഷിക്കുന്ന വേറൊരു വര്‍ഗ്ഗം.

ഒരുപാടുപേര്‍ക്ക് ഇതൊരുഇരുട്ടടി ആയിരുന്നു.എന്നാല്‍ അതൊരുനല്ല അടിതന്നെ !പൊതുജനത്തിന്റെ കീശ, ജനസേവനം എന്നപേരില്‍ തൂത്തുവാരുന്ന ഇത്തിക്കണ്ണികള്‍ക്കു ഇതൊരുപാഠം ആകട്ടെ.
എനിക്കുമാസിലാവാത്തത്, അഴിമതിക്കു ഞങ്ങള്‍എതിര് എന്നു പ്രഖ്യാഭപച്ചു ഭരണത്തില്‍കയറിയ കേരളാ ഗവര്‍മെന്‍റ്റ് എന്തുകൊണ്ട് ഈപുതിയ അഴിമതികള്‍ക്ക് എതിരെ മോഡി നടത്തുന്ന യുദ്ധത്തെ ചെറുക്കുന്നു ?

ഈ അടുത്തനാളില്‍ മോഹന്‍ലാല്‍ ചോദിച്ചതുപോലെ ഈ ചെറുലേഖന രചയിതാവും ചോദിക്കുന്നു "മദ്യവില്‍പ്പന കടയുടേയും, സിനിമകൊട്ടകയ്ക്കു മുന്നിലും പള്ളികളിലും അമ്പലങ്ങളിലും പ്രതിമകളെ മുത്തുന്നതിനും,ഒക്കെ ക്യൂനില്‍ക്കുന്നതിനു മടി ഇല്ലാ എങ്കില്‍പ്പിന്നെ എന്തുകൊണ്ടു അല്‍പ്പം ത്യാഗം സഹിച്ചുകൂടാ?

ബി ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍, ടെക്‌സാസ്
ആയിരം പുറത്തും രണ്ടായിരം അകത്തും! (ബി ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
Join WhatsApp News
അടിയേറ്റ എഴുത്തുകാരൻ 2016-11-21 21:15:26
പ്രതികരണകോളത്തിൽ കയറി 
കരണക്കുറ്റി തല്ലിപൊട്ടിച്ച
കരുണയില്ലാത്ത 
കുരുടന്മാരെ നിങ്ങൾക്ക് 
തരുന്നുണ്ട് പൊതിരെ തല്ല് 
Vayanakkaran 2016-11-22 01:32:17
As usual senseless writings. "Anthom Kuntom illa Kunthra writings. Waste of our time.  no logic or no basic knowledge of the issue. Sorry Saar..
CID Moosa 2016-11-21 19:47:17
കള്ളപ്പണമുള്ളവന്മാരെ മോദിക്കല്ല ഒരുത്തനും പിടിക്കാൻ പറ്റില്ല. നാട്ടിലെ സ്വർണ്ണകടക്കാർ അതുകൊണ്ടാണ് അമേരിക്കയിൽ സ്വർണ്ണ കട തുടങ്ങുന്നത്. കുന്തറ അച്ചായന് എന്തറിയാം? ഒരു കുന്തോം അറിയില്ല! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക