Image

മനാമ പ്രക്ഷോഭത്തിന്റെ ഒന്നാം വാര്‍ഷികം: അങ്ങിങ്ങ്‌ ആക്രമണം

Published on 16 February, 2012
മനാമ പ്രക്ഷോഭത്തിന്റെ ഒന്നാം വാര്‍ഷികം: അങ്ങിങ്ങ്‌ ആക്രമണം
മനാമ: ഫെബ്രുവരിയില്‍ മനാമയില്‍ നടന്ന പ്രക്ഷോഭത്തിന്‍െറ ഒന്നാം വാര്‍ഷിക ദിനത്തില്‍ രാജ്യത്ത്‌ അങ്ങിങ്ങ്‌ ആക്രമണമുണ്ടായി. മഖ്‌ശയില്‍ അക്രമികള്‍ വൈദ്യതി വിതരണ കേന്ദ്രത്തിന്‌ തീയിടുകയും സിവില്‍ ഡിഫന്‍സ്‌ വിഭാഗം തീയണക്കാന്‍ വരുന്നതിനെ തടയുകയും ചെയ്‌തു. പ്രദേശത്തെ റോഡുകള്‍ തടസ്സപ്പെടുത്തിയ പ്രകടനക്കാരെ പൊലീസ്‌ ഇടപെട്ട്‌ നീക്കുകയു ഗതാഗതം പുനരാരംഭിക്കുകയും ചെയ്‌തു. പെട്രോള്‍ ബോംബെറിഞ്ഞാണ്‌ വൈദ്യുത വിതരണ കേന്ദ്രത്തിന്‌ തീയിട്ടതെന്ന്‌ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ബുദയ്യ, ജിദാസ്‌, ബാര്‍ബാര്‍, സിത്ര, എകര്‍, നുവൈദറാത്ത്‌ എന്നിവിടങ്ങളില്‍ 95 ശതമാനം വ്യാപാര സ്ഥാപനങ്ങളും ഇന്നലെ അടഞ്ഞുകിടന്നു. മലയാളികള്‍ അടക്കമുള്ള വിദേശികളാരും ഇന്നലെ കടകള്‍ തുറന്നില്ല. ചില കടകള്‍ ഷട്ടറുകള്‍ പാതി മാത്രം തുറന്ന്‌ പ്രവര്‍ത്തിച്ചു. ഈ പ്രദേശങ്ങളിലെല്ലാം മരങ്ങളും ഇലക്ട്രിക്‌ പോസ്റ്റുകളും സിമന്‍റ്‌ ബ്‌ളോക്കുകളും ഡ്രമ്മുകളും ഉപയോഗിച്ച്‌ റോഡുകളില്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ചിരുന്നു.

സന്ധ്യയോടെ ചില റോഡുകളില്‍ ടയറും മറ്റും കത്തിച്ച്‌ ഗതാഗത തടസ്സമുണ്ടാക്കാനും ശ്രമമുണ്ടായി. സിത്രയില്‍ കുഴിയില്‍നിന്ന്‌ ഏറെ നേരം തീ ആളിക്കത്തിയത്‌ താമസക്കാരില്‍ ആശങ്കയുണ്ടാക്കി. പെട്രോളൊ ഗ്യാസൊ ഉപയോഗിച്ച്‌ തീയിട്ടതാണെന്ന്‌ പിന്നീട്‌ മനസ്സിലായി. മനാമ നഈം ആശുപത്രി, അല്‍റാസി ആശുപത്രി എന്നിവിടങ്ങളില്‍ ശക്തമായ പൊലീസ്‌ നിരീക്ഷണമുണ്ടായിരുന്നു.
മനാമ പ്രക്ഷോഭത്തിന്റെ ഒന്നാം വാര്‍ഷികം: അങ്ങിങ്ങ്‌ ആക്രമണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക