Image

ഒറ്റയ്ക്ക് പൊരുതാനുള്ള ചങ്കുറപ്പ് ട്രംപിനെ വിജയത്തിലെത്തിച്ചു (ബ്ലസന്‍ ഹ്യൂസ്റ്റണ്‍)

Published on 22 November, 2016
ഒറ്റയ്ക്ക് പൊരുതാനുള്ള ചങ്കുറപ്പ് ട്രംപിനെ വിജയത്തിലെത്തിച്ചു (ബ്ലസന്‍ ഹ്യൂസ്റ്റണ്‍)
വാശിയേറിയ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് വന്‍ വിജയം നേടി. പ്രമുഖരുടെ ഒരു വന്‍ പട തന്നെ ഉണ്ടായിരുന്നിട്ടും ട്രംപിന്റെ അശ്വമേധത്തെ തളയ്ക്കാന്‍ ഹിലരിക്കായില്ല. തളയ്ക്കാന്‍ മാത്രമല്ല, തൊടാന്‍പോലും ഹിലരിയ്‌ക്കോ അ വരോടൊപ്പ മുള്ളവര്‍ക്കോ കഴിഞ്ഞില്ല. ഇനിയും ട്രംപ് അമേരിക്കയെ നയിക്കും. ലോക പോലീസുകാരനായി ലോകത്തെ നിയന്ത്രിക്കും.

ട്രംപിന്റെ വിജയം അദ്ദേഹത്തിനും ജനത്തിനും മാത്രമവകാശപ്പെട്ടതാണ്. അതില്‍ സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കുപോലും അവകാശമില്ല. അവരെല്ലാവരും പത്രോസിനെപ്പോലെ ട്രംപിനെ തള്ളിപ്പറഞ്ഞവരാണ്. പത്രോസ് ദൈവഹിതത്തിന്റെ നട ത്തിപ്പിനെ തുടര്‍ന്ന് അറിയാതെ തന്റെ ഗുരുവിനെ തള്ളിപ്പറഞ്ഞതെങ്കില്‍ അസൂയ മൂത്താണ് റിപ്പബ്ലിക്കന്‍ നേതാക്കന്മാര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായ ട്രംപിനെ തള്ളിപ്പറഞ്ഞത്. അതുകൊ ണ്ടുതന്നെ അതില്‍ അഭിമാനി ക്കാന്‍ അവര്‍ക്കവകാശമില്ല. ജനത്തിന്റെ ഹിതമറിയാത്ത ജനനേതാക്കന്മാരാണ് അവരെന്ന് ട്രംപിന്റെ വിജയത്തില്‍ക്കൂടി തെളിയുകയും ചെയ്തു.

റിപ്പബ്ലിക്കന്‍ പ്രസിഡന്റുമാരായ ബുഷുമാരുപോലും അവസരം വന്നപ്പോള്‍ ട്രംപിനെ തള്ളിപ്പറഞ്ഞതാണ് അതില്‍ ഏറെ വിരോധാഭാസമായത്. ജഫ് ബുഷിനെ തള്ളി ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം കൈക്കലാക്കിയതിന്റെ കൊതിക്കെറു വാണെന്നാണ് ജനസംസാരം. അല്ലാതെ അതില്‍ ആശയവും ആമാശയപരമായ യാതൊന്നുമില്ലെന്നത്രെ. അങ്ങനെ സ്വന്തം തട്ടകത്തിലുള്ള വര്‍പോലും സമയം വന്നപ്പോള്‍ കളം മാറിചവിട്ടിയിട്ടും അതൊന്നും വകവയ്ക്കാതെ യാതൊരു കൂസലുമില്ലാതെ തിരഞ്ഞെടുപ്പിനെ നേരിട്ട ട്രംപിന്റെ നിശ്ചയദാര്‍ഢ്യവും മനക്കരു ത്തും സമ്മതിച്ചേ മതിയാകൂ. ഉറച്ച തീരുമാനവും ഒറ്റയ്ക്ക് പൊരുതാനുള്ള ചങ്കുറപ്പും അതാണ് ട്രംപിനെ വിജയത്തിലെത്തിച്ചതെന്നു പറയാം. തനിക്ക് പറയാനുള്ളത് ആരുടെ മുഖത്തുനോക്കിയും എവിടെയും തുറന്നു പ റയാനുള്ള ആ ധൈര്യം അംഗീ കരിച്ചേ മതിയാകൂ. പ്രസിഡന്‍ ഷ്യല്‍ ഡിബേറ്റില്‍ താന്‍ സമഗ്രമായ അന്വേഷണത്തിന് ഉത്ത രവിടുമെന്നും ഹിലരിയെ ജയിലിലാക്കുമെന്നും തുറന്നടിച്ചതു തന്നെ അതിനുദാഹരണമാണ്. അങ്ങനെ തുറന്നടിയ്ക്കാന്‍ ട്രംപിനെകൊണ്ടേ കഴിയൂയെന്ന് പ റയാതെ വയ്യ. അതാണ് അമേരിക്കയുടെ നാല്പത്തഞ്ചാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ്. ആ കരുത്ത് ഇനിയും ലോകം കാണാന്‍ പോകുന്നതേയുള്ളു.

ട്രംപിനൊപ്പം ട്രംപും നേതാക്കന്മാരില്ലാത്ത റിപ്പബ്ലിക്കന്‍ പ്രവര്‍ത്തകരുമെ ഉണ്ടായിരു ന്നുള്ളു. ബാക്കിയെല്ലാവരും ഹി ലരിക്കൊപ്പം അപ്പുറത്തേക്ക് ഒ ഴുകിപ്പോയി. അതില്‍ പ്രശസ്ത രും, തഴക്കം വന്ന രാഷ്ട്രീയക്കാ രും, സിനിമാതാരങ്ങളും, ഗായക രും ഉള്‍പ്പെട്ടിരുന്നു. മാധ്യമങ്ങള്‍ പോലും ട്രംപിനെതിരായിരുന്നു യെന്നുവേണം പറയാന്‍. അവര്‍ ക്കൊന്നും ട്രംപിന്റെ ആധിപത്യം തകര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് ചൊ വ്വാഴ്ച അര്‍ദ്ധരാത്രിയില്‍ തെളി ഞ്ഞു. ഇതില്‍ പലരും വീമ്പിളക്കി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടാല്‍ തങ്ങള്‍ അമേരിക്ക വിടുമെന്ന്. നിങ്ങളല്ല അമേരിക്കയെന്നും സാധാരണക്കാരായ ഞങ്ങളാണ് അമേരിക്കയുടെ മണ്ണില്‍ ജീവിക്കേണ്ട തെന്നും ഞങ്ങളെ നയി ക്കാന്‍ ശക്തനായി ട്രംപുണ്ടെന്നും വിധിയെഴുതിക്കൊണ്ട് അതിന് ചുട്ടമറുപടി കൊടുത്തു. നി ങ്ങളേക്കാള്‍ ഞങ്ങള്‍ക്കാവശ്യം ട്രംപിനെയാണെന്ന് അതില്‍ക്കൂ ടി വ്യക്തമാക്കുകയും ചെയ്തു. ജനത്തിന്റെ അഭിപ്രായം ട്രംപി ന്റെ വിജയത്തില്‍ അത് വ്യക്തമാ ക്കി. ഇങ്ങനെ എതിരാളികളെയെ ല്ലാം നിഷ്പ്രഭരാക്കി വിജയിച്ച ട്രംപിനെ തനി നാടന്‍ഭാഷയില്‍ വിശേഷിപ്പിച്ചാല്‍ അതിന് ഏറ്റവും ഉചിതമായ പദം ചുണക്കുട്ടിയായ ഒരാണ്‍കുട്ടിയെന്നു പറയാം. ചങ്കുറപ്പുള്ളവനെന്നോ, ഇ രട്ട ചങ്കുള്ളവനെന്നോ പറയാന്‍ ഇന്നു കഴിയുന്ന ഒരേയൊരു ലോ കനേതാവ് ട്രംപ് മാത്രമായിരി ക്കും. പിണറായിയും, മോദിയും അതിന്റെ ഏഴയലത്തുപോലും എത്തില്ല.

അമേരിക്കന്‍ ജനതത ങ്ങളുടെ അമരത്തേക്ക് ഒരു വനിതയെ കൊണ്ടുവരണമെന്ന് ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലായെന്നുവേണം ഹിലരിയുടെ പരാജയത്തോടെ ചിന്തിക്കാന്‍. അമേരിക്കയിലെ ഏറ്റവും ശക്തയായ വനിത ഹിലരിയേക്കാള്‍ മറ്റൊരാള്‍ ഇല്ലായെന്നുതന്നെ പറയാം. ആര്‍ക്കന്‍സാസ് സംസ്ഥാനത്തിന്റെ പ്രഥമ വനിത, അമേരിക്കയുടെ പ്രഥമ വനിത, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ തിളങ്ങിയും തന്റേതായ കഴിവും പ്രാഗത്ഭ്യവും തെളിയിച്ച ഹിലരി മത്സരിച്ചിട്ടുപോലും പ രാജയപ്പെട്ടത് അങ്ങനെ വേണം ചിന്തിക്കാന്‍. ഒബാമയ്‌ക്കൊപ്പം പ്രൈമറിയില്‍ മത്സരിച്ചപ്പോള്‍ തന്നെ അത് അമേരിക്കന്‍ ജനത നിരസ്സിച്ചതാണ് അന്ന് ഹിലരി യെ തഴഞ്ഞ് ഒബാമയെ ജനം തിരഞ്ഞെടുത്തപ്പോള്‍ ഒരു വനിത അമേരിക്കയുടെ തലപ്പത്തേ ക്ക് വരേണ്ടതുണ്ടോയെന്ന് ചിന്തിച്ചിരുന്നോ എന്നുവേണം കരുതാന്‍. എന്നാല്‍ ജനത്തിന്റെ മനസ്സ് ഇത്തവണ മാറുമെന്ന് എല്ലാവ രും കരുതി. ചരിത്രപരമായ ഒരു മാറ്റം ലോകം മുഴുവന്‍ പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല ട്രംപിനെതിരെ സ്ത്രീ അധിക്ഷേ പവു മൊക്കെ ആരോപിച്ചെങ്കിലും അമേരിക്കന്‍ ജനത ഇപ്പോള്‍ തങ്ങളുടെ രാജ്യത്തിന്റെ അ ധിപയായി ഒരു വനിതയെ പ്ര തീക്ഷിക്കുന്നില്ലായെന്നാന്ന് ട്രം പിന്റെ ഭൂരിപക്ഷത്തില്‍ കൂടി മനസ്സിലാക്കേണ്ടത്. സമീപഭാവിയില്‍ ഇത്രയും ശക്തയായ ഒരു വനിത ഉണ്ടായിട്ടില്ലായെന്നതു കൊണ്ടുതന്നെ ഇനിയും ഉടന്‍ ഒരു വനിത പ്രസിഡന്റ് തിര ഞ്ഞെടുപ്പിലേക്ക് വരാന്‍ സാദ്ധ്യത കാണുന്നില്ല. അതുകൊണ്ടു തന്നെ അമേരിക്കയ്ക്ക് ഒരു വനിത പ്രസിഡന്റ് എന്ന ആശയ ത്തിന് നീണ്ട കാത്തിരിപ്പുതന്നെ വേണ്ടിവരും.

ഡെമോക്രാറ്റിക് കോട്ട കള്‍ തകര്‍ത്തുകൊണ്ട് ട്രംപ് വ ന്‍ മുന്നേറ്റം നടത്തിയത് ചെറിയ കാര്യമായി കാണാന്‍ കഴിയില്ല. റിപ്പബ്ലിക്കന്‍ നേതാക്കള്‍ ഒന്നടങ്കം ട്രംപിനെ എതിര്‍ത്തപ്പോള്‍ ഡെമോക്രാറ്റിക് നേതാക്കള്‍ എ ല്ലാവരും തന്നെ ഹിലരിക്കൊപ്പം പോരാടാന്‍ രംഗത്തുണ്ടായിരുന്നു. എന്നിട്ടും ഡെമോക്രാറ്റിക്കുകളുടെ കോട്ടകള്‍ പിടിച്ചെടുക്കുകയും പരമ്പരാഗതമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്തിരുന്നവര്‍ ട്രംപിന് വോട്ടു നല്‍കിയതിന്റെ കാരണം ഇന്നും അവ്യക്തമാണ്. രാഷ്ട്രീ യക്കാരിയുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമായി ഹിലരി യുടെ പ്രഖ്യാപനത്തെ അവര്‍ ക ണ്ടുവോ. വാക്കുമാറ്റി പറയാത്ത, പറയുന്ന വാക്കില്‍ ഉറച്ചുനില്‍ ക്കുന്ന ട്രംപിനെ അവര്‍ വിശ്വസി ച്ചുവോ. എന്തായാലും ഇവരുടെ മനംമാറ്റം സമീപഭാവിയില്‍ ഡെ മോക്രാറ്റിക് പാര്‍ട്ടിക്ക് വലിയ ആ ഘാതം സൃഷ്ടിക്കാം. ട്രംപിനെ റിപ്പബ്ലിക്കന്‍ നേതൃത്വം തള്ളിയെങ്കില്‍ ഹിലരിയെ ഡെമോക്രാറ്റിക് പ്രവര്‍ത്തകര്‍ തള്ളിയെന്നതാണ് ഏറെ രസകരം.

ഭരണത്തിന് പുറത്ത് എന്തും പറയാം ഏത് വാഗ്ദാനവും നല്‍കാം. എന്നാല്‍ ഭരണ ത്തില്‍ കയറിയിക്കുമ്പോഴേ അ ത് നടപ്പാക്കുന്നതിലെ ബുദ്ധിമുട്ട് എന്തെന്ന് മനസ്സിലാക്കു. തിര ഞ്ഞെടുപ്പില്‍ അദ്ദേഹം താന്‍ പ്രസിഡന്റായാല്‍ എന്തൊക്കെ ചെ യ്യുമെന്ന് പറയുകയുണ്ടായി. അ തിന് ജനങ്ങളുടെ പിന്തുണയും കിട്ടിക്കഴിഞ്ഞു. ഇനിയും അത് നടപ്പാക്കേണ്ട ചുമതല അദ്ദേഹത്തിനാണ്. അതിനുള്ള വഴികള്‍ കണ്ടെത്തേണ്ടതും അത് നടപ്പാ ക്കേണ്ടതും അദ്ദേഹമാണ്. താന്‍ ഉയര്‍ത്തിപ്പിടിച്ച കാര്യങ്ങള്‍ നടപ്പാക്കിയാല്‍ അദ്ദേഹത്തിന്റെ വാക്കിന് ജനം വില കല്പിക്കും. അത് രണ്ടാമൂഴത്തിന് വഴിതെളി യിക്കും. ഇല്ലെങ്കില്‍ അത് പാഴ് വാക്കായി ജനം തള്ളും. വലി യൊരു വ്യാവസായിക സാമ്രാ ജ്യം പടുത്തുയര്‍ത്തിയ ട്രംപ് നിശ്ചയദാര്‍ഢ്യത്തിന്റെയും കാര്യ പ്രാപ്തിയുള്ള വ്യക്തിത്വത്തിന്റെ യും ഉദാഹരണമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തില്‍ ജന ത്തിന് പ്രതീക്ഷയുണ്ട്. ട്രംപ് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കു മെന്നു തന്നെ പ്രതീക്ഷിക്കാം. അങ്ങനെ വന്നാല്‍ ട്രംപ് അമേരിക്കയിലെ ഏറ്റവും ശക്തനായ പ്രസിഡന്റായി ചരിത്രം രചിക്കും. അങ്ങനെ ഉണ്ടാകട്ടെയെന്ന് പ്രതീക്ഷിക്കാം.

ബ്ലസന്‍ ഹ്യൂസ്റ്റണ്‍ blessonhouston@gmail.com
ഒറ്റയ്ക്ക് പൊരുതാനുള്ള ചങ്കുറപ്പ് ട്രംപിനെ വിജയത്തിലെത്തിച്ചു (ബ്ലസന്‍ ഹ്യൂസ്റ്റണ്‍)
Join WhatsApp News
ദൈവം 2016-11-22 09:50:07
ഇതുപോലത്തെ തറ ലേഖനം എഴുതുമ്പോൾ എന്നെ അതിനകത്ത് വലിച്ചിഴക്കരുത്. ട്രംപ് പന്ത്രണ്ടു പെണ്ണുങ്ങളെ സ്ക്രൂ ചെയ്‍തത് ഞാൻ പറഞ്ഞിട്ടാ? ക്രിസ്ത്യാനികൾ കാണിക്കുന്ന പോക്രിത്തരത്തിന് ഞാൻ ഉത്തരവാദിയല്ല. എന്റെ ജനം എന്ന് പറയുന്നത് അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമാണ്. അവരെല്ലാം ഡെമോക്രാറ്റ്‌സുമാണ്. അറുപത് മില്യൺ ഡമോക്രാറ്റ്സ് ട്രംപിന് വോട്ടു ചെയ്‌തില്ല. പിന്നെ തനിക്ക് എങ്ങനെ പറയാൻ കഴിയും ജനങ്ങൾ ട്രംപിനെ തിരഞ്ഞെടുത്തതെന്ന്? ട്രംപിന്റെ പുറകെ നടക്കുന്നവന്മാർക്ക് എന്നെ ക്കുറിച്ച് പല തെറ്റുധാരണകളും ഉണ്ട്. വിഷമിക്കണ്ട എല്ലാം ശരിയാക്കി തരാം

Justice 2016-11-22 10:31:28

FOR YOU Trump fan

Hail Trump! Hail our people! Hail victory!" he declared.

His remarks were filled with racist imagery -- including references to "the black political machines" and Latino housekeepers -- as he bashed Hillary Clinton's minority supporters.
"Her coalition was made up of mutually hostile tribes only united out of a hatred of 'whitey' -- that is to say, out of a hatred of us," Spencer said.
He added that "there are no two parts of this coalition who could ever be in the same room together for any length of time."
"America was, until this last generation, a white country, designed for ourselves and our posterity. It is our creation and our inheritance, and it belongs to us," Spencer said.

You guys will only realize the truth when some skin headed white gyt kick in your ass..
Concerned 2016-11-22 16:25:44
Those who has issues with Trump can go right back to India. No body is compelling you to stay here. Mr.Trump is an elected President of America or he is YOUR president. If you don't like him, get the dash out of here and don't  you come back ever....!
Alert 2016-11-23 04:41:59
Russians manipulated the votes for Trump

The computer scientists believe they have found evidence that vote totals in the three states could have been manipulated or hacked and presented their findings to top Clinton aides on a call last Thursday.
രാജു തോമസ് 2016-11-23 07:05:01

Well said, concerned. You are the MAN like Trump, അപ്രീയമാണെങ്കിലും പറയുന്നത് സത്യം തന്നേ!! America elected Donald Trump as their president. If any of Malayalee immigrant has an issue with Trump being the President, they are free to go back to India/Kerala and stay there. Period.

Otherwise stop this non-sense and accept the reality. Donald Trump is the elect President of America!

Anthappan 2016-11-23 07:17:01

Why can't you join the ultra-white group concerned, if you think 60 million people voted against Trump is not qualified to stay in this country?  (Some Malayalees think they are Arians)

"President-elect Donald Trump denied Tuesday that he did anything to "energize" the alt-right movement through his presidential campaign and sought to distance himself from it, even though many of the movement's leaders have sought to tether their political views to Trump's rise.

"I don't want to energize the group, and I disavow the group," Trump told a group of New York Times reporters and columnists during a meeting at the newspaper's headquarters in New York.
"It's not a group I want to energize, and if they are energized, I want to look into it and find out why," he added, according to one of the Times reporters in the room, Michael Grynbaum."
ജയപ്രകാശ് 2016-11-23 07:56:46
ഈ അന്തപ്പൻ ഒരു മന്ദബുദ്ധിയാണോ അതോ പൊട്ടനായി അഭിനയിക്കുന്നതോ? He still talks about 60 Million people voted for Hillary etc. Someone please tell him that American election is over and no need to weep 24/7.

വായനക്കാരൻ 2016-11-23 08:22:10

ആര്യനല്ല അന്തപ്പാ. തോമാസ് ശ്ലീഹാ നേരെ വന്നു ക്രിസ്ത്യാനി ആക്കിയ പറയ വർഗ്ഗത്തിൽപ്പെട്ടവന്മാരെ ഈ കിടന്നു വാലുപൊക്കി ട്രംപ് ട്രംപ് എന്നും പറഞ്ഞു ബഹളം വയ്ക്കുന്നത്. ലേഖകൻ ട്രംപിന്റെ മുഴുപ്പ് കണ്ടിട്ട് അയാൾ ചങ്കൂറ്റം ഉള്ളവനെന്നു എഴുതി വച്ചിരിക്കുന്നത്. ട്രംപ് എല്ലാവരെയും വിറ്റു കാശാക്കിയ കള്ളന് കഞ്ഞിവച്ചവനാണ്. തട്ടിപ്പ് നികുതി വെട്ടിപ്പ് ആൾമാറാട്ടം, സ്ത്രീ പീഡനം, എന്നുവേണ്ട ബൈബിളിൽ പറയുന്ന എല്ലാ ഗുണങ്ങളുമുള്ള ഇയാളെ അമേരിക്കയിലെ ക്രിസ്ത്യാനികൾ രാജാവാക്കിയെന്നു പറയുമ്പോൾ ഇവന്റെ ഒക്കെ തലക്കത്ത് എന്താണെന്ന് ഊഹിക്കാമെന്നയുള്ളു.  ട്രംപ് യൂണിവേഴ്സിറ്റിയുടെ തട്ടിപ്പ് ഒതുക്കി തീർത്ത്. ഇനി പന്ത്രണ്ടു പെണ്ണുങ്ങളെ പീഡിപ്പിച്ച കേസ് എന്നാണ് പുറത്ത് വരുന്നെത് എന്ന് പറയാൻ പറ്റില്ല. ഇനി ഒവൽ ഓഫ്‌സിൽ എന്തൊക്കെ തരികടയാണോ ഇയാൾ കാണിക്കാൻ പോകുന്നത്. എന്തായാലും ട്രംപിനെ സ്നേഹിക്കുന്നവന്മാർ മെക്സിക്കന്സ് ഉണ്ടാക്കി വച്ചിട്ടുള്ള ട്രംപിന്റെ നഗ്‌നമായ    പ്രതിമ മേടിച്ചു വീടിന്റ മുന്നിൽ വയ്ക്കുന്നത് നല്ലതായിരിക്കും. ദിവസവും കണികണ്ട് എഴുനേൽക്കാമല്ലോ


Vayanakaran 2016-11-23 09:37:06
അന്തപ്പൻ ആന്ദ്രയോസ് വിദ്യാധരൻ ഇവരൊക്കെ മന്ദബുദ്ധികലാണെന്നു എനിക്ക്  എനിക്ക് തോന്നുന്നില്ല? ഇവരെപ്പോലുള്ളവർ സമൂഹത്തിൽ ചെക്ക് ആൻഡ് ബാലൻസിന്  ആവശ്യമാണ്. അല്ലെങ്കിൽ തന്നെപ്പോലെ ആരെങ്കിലും ഉരുട്ടി തരുന്നത് വിഴുങ്ങി ജീവിതം കഴിച്ചു കൂട്ടുന്നവരായിരിക്കും ജയപ്രകാശേ.  ട്രംപ്ന്റെ നീക്കങ്ങളെ അമേരിക്ക വീക്ഷിച്ചുകൊണ്ടേയിരിക്കും. അയാൾ തോന്നിവാസം കാണിച്ചാൽ എതിർക്കുക തന്നെ വേണം. മലയാളികൾക്ക് നട്ടെല്ല് ഇല്ലാ എന്ന് വച്ച് മറ്റുള്ളവർ അങ്ങനെയല്ല എന്നതിന്റെ തെളിവാണ് ഇന്ന് ട്രംപ് ടവറിന്റെ താഴെ ദിവസവും സമരം നടക്കുന്നത്. ട്രംപ് വിജയിച്ചാൽ ഈ രാജ്യത്തിനും ഇവിടുത്തെ ജനതക്കും ലോകത്തിനും നല്ലതു. അന്തപ്പനും ആന്ധ്രായോസും മടികൂടാതെ എഴുതി കൊണ്ടിരിക്കുക. അത് വായിക്കുന്ന വായനക്കാർ ഉണ്ടെന്നുള്ളത് നിങ്ങൾ അറിഞ്ഞിരിക്കുക.
George,Varughese 2016-11-23 19:38:44
Writing articles in emalayalee and publishing their photos is a a time pass and ego satisfaction to certain Achayans who live under the care of their wives or Workmen's compensation payment. Who are these so called Malayalee Rullioners (One Million Indian Rupee is One Rullion) competent enough to challenge the President elect? Gates will not open by itself if the dogs bark! Wearing a $99 suit will not make you equal to Donald Trump. Stop this nonsense of criticizing The President elect. Please go to your church or Kerala Samajam and do all the show off. Tired of reading all your nonsense.
Thomas 2016-11-23 22:03:44

Hillary Clinton's lead in the popular vote is now nearing 2 million votes, approaching the milestone as the campaign begins to hear from scientists who want to see a recount in several states.

Clinton lost the Electoral College solidly, and the climbing popular vote spread doesn't change anything about who will hold power in Washington. But some Clinton aides and allies have pointed to the gap as a reason to doubt any mandate that President-elect Donald Trump may draw from his victory on Election Day.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക