Image

ദുബായില്‍ തിരുവനന്തപുരം സ്വദേശി ആത്മഹത്യ ചെയ്‌തു

Published on 16 February, 2012
ദുബായില്‍ തിരുവനന്തപുരം സ്വദേശി ആത്മഹത്യ ചെയ്‌തു
ദുബായ്‌: ദുബായില്‍ തിരുവനന്തപുരം സ്വദേശി ആത്മഹത്യ ചെയ്‌തു. റാസല്‍ഖൈമക്ക്‌ പിന്നാലെ ഉമ്മുല്‍ഖുവൈനിലാണ്‌ ഇന്നലെ തിരുവനന്തപുരം സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്‌.

തിരുവനന്തപുരം കല്ലമ്പലത്തിന്‌ സമീപം ഞെക്കാട്‌ ഷിനു നിവാസില്‍ ഷിനു പുരുഷോത്തമന്‍ (28) ആണ്‌ മരിച്ചത്‌. ഉമ്മുല്‍ഖുവൈന്‍ യുനൈറ്റഡ്‌ ഗള്‍ഫ്‌ പോളിമര്‍ ലിമിറ്റഡില്‍ മെഷീന്‍ ഓപറേറ്ററായിരുന്ന ഷിനുവിനെ കമ്പനിക്ക്‌ സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ ഏഴിന്‌ വിവാഹിതനായ ഷിനു കഴിഞ്ഞ മാസമാണ്‌ തിരിച്ചത്തെി ജോലിയില്‍ പ്രവേശിച്ചത്‌. രണ്ടര വര്‍ഷമായി ഈ കമ്പനിയില്‍ ജോലി ചെയ്യുകയാണ്‌.

ഇന്നലെ രാവിലെ ഷിനുവിനെ താമസ സ്ഥലത്ത്‌ പ്‌ളാസ്റ്റിക്‌ കയറില്‍ തൂങ്ങിയ നിലയില്‍ കണ്ടത്തെുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. ഇയാള്‍ എഴുതിയ ആത്മഹത്യാ കുറിപ്പ്‌ കണ്ടത്തെിയതായി സൂനചയുണ്ട്‌.

പൊതുവെ ശാന്തനായി കാണപ്പെട്ട ഷിനുവിന്‌ പ്രത്യേകിച്ച്‌ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്‌ളെന്ന്‌ യുനൈറ്റഡ്‌ ഗള്‍ഫ്‌ പോളിമര്‍ ലിമിറ്റഡ്‌ അധികൃതര്‍ ?ഗള്‍ഫ്‌ മാധ്യമ?ത്തോട്‌ പറഞ്ഞു. വിവാഹം കഴിഞ്ഞ്‌ ജനുവരി 18നാണ്‌ ഇദ്ദേഹം തിരികെ ജോലിയില്‍ പ്രവേശിച്ചതെന്നും അവര്‍ വ്യക്തമാക്കി. ഇന്നലെ വൈകീട്ട്‌ മൂന്നരയോടെ ഷിനുവിന്‍െറ മൃതദേഹം പൊലീസ്‌ ഉമ്മുല്‍ഖുവൈന്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക്‌ മാറ്റി. നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകും.
ഇദ്ദേഹത്തിന്‍െറ പിതാവ്‌ പുരുഷോത്തമനും പത്ത്‌ വര്‍ഷത്തോളം ഇതേ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. നാല്‌ വര്‍ഷം മുമ്പാണ്‌ ഇദ്ദേഹം വിസ റദ്ദാക്കി നാട്ടിലേക്ക്‌ പോയത്‌. സുജാതയാണ്‌ ഷിനുവിന്‍െറ മാതാവ്‌. ഭാര്യ: ദിവ്യ.
കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ യു.എ.ഇയില്‍ നടക്കുന്ന മൂന്നാമത്തെ മലയാളി ആത്മഹത്യയാണിത്‌. കഴിഞ്ഞ ദിവസം റാസല്‍ഖൈമയില്‍ തിരുവനന്തപുരം ചിറയിന്‍കീഴ്‌ ചെമ്പകം വിള വീട്ടില്‍ പരേതനായ ഗോപിനാഥന്‍െറ മകന്‍ മണിക്കുട്ടനെ (43) താമസ സ്ഥലത്ത്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെിയിരുന്നു. അവധി കഴിഞ്ഞ്‌ ഒരു മാസം മുമ്പാണ്‌ ഇയാള്‍ റാസല്‍ഖൈമയില്‍ തിരിച്ചത്തെിയത്‌. കഴിഞ്ഞയാഴ്‌ച അബൂദബിയില്‍ മുഗള്‍ റസ്‌റ്റോറന്‍റ്‌ ഉടമയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന മലപ്പുറം പൊന്നാനിക്കടുത്ത പാലപ്പെട്ടി സ്വദേശി കെ. അബ്ദുല്‍ ഗഫൂറി (57)നെയും താമസ സ്ഥലത്ത്‌ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി.
കഴിഞ്ഞ മാസം ബര്‍ദുബൈയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയ റിജേഷിന്‍െറയും അഞ്ച്‌ വയസ്സുകാരിയായ മകള്‍ അവന്തികയുടെയും മൃതദേഹം കഴിഞ്ഞ ദിവസമാണ്‌ നാട്ടിലേക്ക്‌ കൊണ്ടുപോയത്‌.
എതാനും മാസം മുമ്പ്‌ മൂന്നംഗ മലയാളി കുടുംബവും റാസല്‍ഖൈമയില്‍ ജീവനൊടുക്കിയിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം ആത്മഹത്യകള്‍ മലയാളികളടക്കമുള്ള പ്രവാസികളില്‍ കടുത്ത ആശങ്കയുയര്‍ത്തുകയാണ്‌.
ദുബായില്‍ തിരുവനന്തപുരം സ്വദേശി ആത്മഹത്യ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക