Image

മഴവില്ല് 2016 വിജയികളെ പ്രഖ്യാപിച്ചു

Published on 22 November, 2016
മഴവില്ല് 2016 വിജയികളെ പ്രഖ്യാപിച്ചു

  കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ശിശുദിനത്തിന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ‘മഴവില്ല് 2016’ ചിത്ര രചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. 

നവംബര്‍ 11ന് ഖൈത്താന്‍ കാര്‍മല്‍ സ്‌കൂളില്‍ നടന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ഭാവന്‍സ് സ്‌കൂള്‍ ‘മഴവില്ല് 2016’ ട്രോഫി കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍ കാതറിന്‍ വിസ്മയ ബിജു (ഭാവന്‍സ്), ജൂണിയര്‍ വിഭാഗത്തില്‍ സ്വചന്ദ രോയി മാത്യു (ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍), സബ് ജൂണിയര്‍ വിഭാഗത്തില്‍ നോയല്‍ അലക്‌സ് സിറില്‍ (ലേണേഴ്‌സ് അക്കാഡമി), കിന്റര്‍ഗാര്‍ഡന്‍ വിഭാഗത്തില്‍ മോഹിത് സായി (ഡോണ്‍ ബോസ്‌കോ) എന്നിവര്‍ നാല് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിലെ വ്യക്തിഗത സ്വര്‍ണമെഡല്‍ ജേതാക്കളായി. സീനിയര്‍ വിഭാഗത്തില്‍ മധുകൃഷ്ണന്‍ മുകുന്ദന്‍ (ഭാവന്‍സ്) രണ്ടാം സ്ഥാനവും അപൂര്‍വ രാമചന്ദ്രന്‍ (ഭാവന്‍സ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂണിയര്‍ വിഭാഗത്തില്‍ ഹരിഗോവിന്ദ് സജിത്ത് (കാര്‍മല്‍ സ്‌കൂള്‍) രണ്ടാം സ്ഥാനവും ജിഷ മരിയ ജോസഫ് (യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍) മൂന്നാം സ്ഥാനവും നേടി. സബ് ജൂണിയര്‍ വിഭാഗത്തില്‍ ഹരിശങ്കര്‍ സജിത്ത് (കാര്‍മല്‍ സ്‌കൂള്‍) രണ്ടാം സ്ഥാനവും മെറിന്‍ അന്ന ജെയിസ് (ഭാവന്‍സ്) മൂന്നാം സ്ഥാനവും നേടിയപ്പോള്‍ കിന്റര്‍ഗാര്‍ഡന്‍ വിഭാഗത്തില്‍ ശ്രീനിവാസന്‍ ശ്രീജിത്ത് (ജാബ്രിയ ഇന്ത്യന്‍ സ്‌കൂള്‍) രണ്ടാം സ്ഥാനവും റൂഹി സാഷ ഒസാരിയോ (കാര്‍മല്‍ സ്‌കൂള്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഓരോ വിഭാഗങ്ങളിലെ പ്രോത്സാഹന സമ്മാനങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. വിജയികള്‍ക്കുള്ള സമ്മാനദാനം നവംബര്‍ 26ന് (ശനി) വൈകുന്നേരം 5.30ന് അബാസിയ പോപ്പിന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വിതരണം ചെയ്യും.

വിവരങ്ങള്‍ക്ക് കല കുവൈറ്റ് വെബ്‌സൈറ്റ്  സന്ദര്‍ശിക്കുക. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക