Image

വര്‍ഗീയതയും വംശീയതയും സമൂഹത്തെ ബാധിക്കുന്ന കാന്‍സര്‍: കെ.പി. രാമനുണ്ണി

Published on 22 November, 2016
വര്‍ഗീയതയും വംശീയതയും സമൂഹത്തെ ബാധിക്കുന്ന കാന്‍സര്‍: കെ.പി. രാമനുണ്ണി

ജിദ്ദ: സമൂഹത്തെ ബാധിക്കുന്ന കാന്‍സര്‍ ആയി മാറിയിരിക്കുകയാണ് വര്‍ഗീയതയും വംശീയതയും എന്ന് പ്രശസ്ത സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി. ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫിനാന്‍സ് ക്യാപിറ്റലിസത്തിന്റെ ശക്തികള്‍ ആണ് വര്‍ഗീയതയും കലാപങ്ങളും സൃഷ്ടിക്കുന്നത്. ന്യൂനപക്ഷ വര്‍ഗീയതയിലൂടെ ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സഹിപ്പികുകയാണ് ചെയ്യുക. നേതാക്കള്‍ കൂടിയിരുന്നാല്‍ രാഷ്ര്ടീയ കൊലപാതകങ്ങള്‍ നിമിഷങ്ങള്‍ കൊണ്ട് അവസാനിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷം ഹൈന്ദവരും എല്ലാ ഭക്ഷണവും കഴിക്കുന്നവര്‍ ആണ്. വേദങ്ങളില്‍ അടക്കം മാംസ ഭക്ഷണത്തെക്കുറിച്ച് പറയുന്നുണ്ടെന്നിരിക്കെ എന്തിനു വേണ്ടിയാണു മാംസത്തിന്റെ പേരിലുള്ള കൊലബധകമെന്നു അറിയുന്നില്ല. സാധാരണ ജനതക്ക് വര്‍ഗീയത ഇല്ലെന്നും പാരമ്പര്യത്തെ തൊട്ടു ഉണര്‍ത്തി വര്‍ഗീയതയെ പ്രതിരോധിക്കണം. ഭീതിയോടെ മലപ്പുറത്തേക്ക് ജോലിക്കുവന്ന പല ഉദ്യോഗസ്ഥരും റിട്ടയര്‍മെന്റിനു ശേഷവും മലപ്പുറത്ത് തുടരുന്നത് മലപ്പുറത്തെ മനുഷ്യ സ്‌നേഹമാണെന്നും അദ്ദേഹം പറഞ്ഞു.

മീഡിയ ഫോറം പ്രസിഡന്റ് ജാഫര്‍ അലി ബൊക്ക നല്‍കി സ്വീകരിച്ചു. സെക്രട്ടറി അബ്ദുറഹ്മാന്‍ വണ്ടൂര്‍, ട്രഷര്‍ കബീര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക