Image

കേളി യാത്രയയപ്പു നല്‍കി

Published on 22 November, 2016
കേളി യാത്രയയപ്പു നല്‍കി

 റിയാദ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന കേളി കലാ സാംസ്‌കാരിക വേദിയുടെ സജീവപ്രവര്‍ത്തകനും സുലൈ ഏരിയ സുലൈവെസ്റ്റ് യൂണിറ്റ് അംഗവുമായ എ.വി.മോഹന്‍ദാസിന് യാത്രയയപ്പു നല്‍കി. 
യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് ജോണ്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പ്രകാശന്‍, കേളി മുഖ്യ രക്ഷാധികാരി കെ.ആര്‍. ഉണ്ണികൃഷ്ണന്‍, കേന്ദ്ര സെക്രട്ടറി റഷീദ് മേലേതില്‍, ഏരിയ രക്ഷാധികാരി ഘടകം കണ്‍വീനര്‍ ബാലകൃഷ്ണന്‍, ഏരിയ സെക്രട്ടറി ബോബി മാത്യു, ഏരിയ കമ്മിറ്റി അംഗങ്ങളായ പുരുഷോത്തമന്‍, ഗഫൂര്‍, ജാഫര്‍, ലിയാക്കത്, യൂനുസ്, യൂണിറ്റ്കമ്മിറ്റി അംഗങ്ങളായ പ്രശാന്ത്, മുസ്തഫ, സുരേഷ്, ജോസ്, ബിജു, ജയദേവന്‍, മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറിയും മറ്റ് ഉപഹാരങ്ങള്‍ സുരേഷും ജയദേവനും സമ്മാനിച്ചു. 

കോഴിക്കോട് ജില്ലയിലെ നല്ലളം സ്വദേശിയായ മോഹന്‍ദാസ് കഴിഞ്ഞ 19 വര്‍ഷമായി സുലൈയിലെ ഒരു സ്റ്റീല്‍ കമ്പനിയില്‍ പോളിഷ് ജോലി ചെയ്തു വരികയായിരുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക