Image

കല കുവൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ്: മംഗഫ് യൂണിറ്റ് ജേതാക്കള്‍

Published on 22 November, 2016
കല കുവൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ്: മംഗഫ് യൂണിറ്റ് ജേതാക്കള്‍

 കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് യൂണിറ്റ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മംഗഫ് യൂണിറ്റ് ജേതാക്കളായി. ഫൈനലില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ ചാമ്പ്യന്മാരായിരുന്ന ഫഹാഹീല്‍ ഈസ്റ്റ് ടീമിനെയാണ് മംഗഫ് യൂണിറ്റ് പരാജയപ്പെടുത്തിയത്.

അബു ഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് 20 ടീമുകള്‍ പങ്കെടുത്തു. ഫഹാഹീല്‍ ഈസ്റ്റ് ടീമിലെ സിറാസിനെ മാന്‍ ഓഫ് ദ സീരീസായും അബു ഹലീഫ സെന്റര്‍ ടീമിലെ അഖില്‍ മികച്ച ബോളറായും മംഗഫ് ടീമിലെ അഫ്‌സലിനെ മികച്ച ബാറ്റ്‌സ്മാനായും തിരഞ്ഞെടുത്തു.

അബു ഹലീഫ ഗ്രൗണ്ടില്‍ രാവിലെ ആരംഭിച്ച ടൂര്‍ണമെന്റ് കുവൈത്ത് നാഷണല്‍ ക്രിക്കറ്റ് ടീം അംഗം കലൈവാണി സന്തോഷ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ കോണ്‍ട്രാക്ടിംഗ് കമ്പനി ഡിവിഷണല്‍ മാനേജര്‍ ഷാജി ജോസ് മുഖ്യാതിഥിയായിരുന്നു. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി സുഗതകുമാര്‍ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് സ്‌പോര്‍ട്ട്‌സ് സെക്രട്ടറി അരുണ്‍ കുമാര്‍, കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സി.കെ. നൗഷാദ്, ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ നോബി ആന്റണി, കല കുവൈറ്റ് അബു ഹലീഫ മേഖല സെക്രട്ടറി മുസ്ഫര്‍ എന്നിവര്‍ സംസാരിച്ചു. 

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജനറല്‍ സെക്രട്ടറി സെക്രട്ടറി സി.കെ നൗഷാദ്, ട്രഷറര്‍ അനില്‍ കൂക്കിരി കേന്ദ്രകമ്മിറ്റി അംഗങ്ങളായ പ്രസീദ് കരുണാകരന്‍, ജിജൊ ഡൊമിനിക്, സജിത്ത് കടലുണ്ടി, ടി.വി. ഹിക്മത്ത്, നാസര്‍ കടലുണ്ടി, ആസഫ് അലി, ഫഹാഹീല്‍ മേഖല പ്രസിഡന്റ് സജീവ് ഏബ്രഹാം, അബു ഹലീഫ മേഖല പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, പി.ആര്‍. ബാബു എന്നിവര്‍ സമ്മാനിച്ചു.

ജിതിന്‍ പ്രകാശ്, പ്രജോഷ്, ബിജുമോന്‍, ജയകുമാര്‍ സഹദേവന്‍, സുരേഷ് കുമാര്‍, സുനില്‍ കുമാര്‍, രവീന്ദ്രന്‍ പിള്ള, വിനോദ് പ്രകാശ്, ദേവദാസ്, സുഭാഷ്, സുമേഷ്, സനല്‍ കുമാര്‍, ജ്യോതിഷ് തുടങ്ങിയവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക