Image

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതക്ക് പുതിയ കമ്മീഷനുകളും നേൃത്വവും

Published on 22 November, 2016
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതക്ക് പുതിയ കമ്മീഷനുകളും നേൃത്വവും

 പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അജപാലന ശുശ്രൂഷകള്‍ വിശ്വാസികളിലേക്ക് ആഴത്തില്‍ എത്തിക്കുവാനും വിശ്വാസജീവിതം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായി വിവിധ കമ്മീഷനുകളെ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രഖ്യാപിച്ചു. രൂപതയുടെ വികാരി ജനാള്‍മാരായ ഫാ. തോമസ് പാറയടിയില്‍, ഫാ. മാത്യു ചൂരപ്പൊയ്കയില്‍, ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ എന്നിവര്‍ പൊതു ചുമതല വഹിക്കുന്ന പതിനഞ്ചോളം വിവിധ കമ്മീഷനുകള്‍ക്ക് ചെയര്‍മാന്‍മാരായി രൂപതയിലെ വൈദികരെ നിയമിച്ചു. 

വിവിധ അജപാലന ശുശ്രൂഷകളും നേതൃത്വം നല്‍കുന്ന വൈദികരും

കാറ്റിക്കിസം (മതബോധനം) – ഫാ. ജോയി വയലില്‍ സിഎസ്ടി

കമ്മീഷന്‍ ഫോര്‍ ഓള്‍ട്ടര്‍ സേര്‍വേഴ്‌സ് (അള്‍ത്താര ശുശ്രൂഷകള്‍) –ഫാ. ഫിലിപ്പ് പന്തമാക്കല്‍

കമ്മീഷന്‍ ഫോര്‍ ന്യൂ ഇവാഞ്ചലൈസേഷന്‍ പ്രോഗ്രാം (സുവിശേഷവത്കരം) – ഫാ. സോജി ഓലിക്കല്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (പിആര്‍ഡി) – ഫാ. ബിജു കുന്നയ്ക്കാട്ട്

കമ്മീഷന്‍ ഫോര്‍ സോഷ്യല്‍ കമ്യൂണിക്കേഷന്‍സ് ആന്‍ഡ് മിഡിയ അപ്പോസ്തലേറ്റ് –ഫാ. ജിനോ അരിക്കാട്ട് എംസിബിഎസ്

കമ്മീഷന്‍ ഫോര്‍ സേക്രഡ് ലിറ്റര്‍ജി (ആരാധനാക്രമം) – ഫാ. ലോനപ്പന്‍ അരങ്ങാശേരി എംഎസ്ടി

കമ്മീഷന്‍ ഫോര്‍ കുടുംബകൂട്ടായ്മ –ഫാ. എ. ഹാന്‍സ് പുതിയാകുളങ്ങര എംഎസ്ടി

കമ്മീഷന്‍ ഫോര്‍ ഫാമിലി അപ്പോസ്തലേറ്റ് – ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍

കമ്മീഷന്‍ ഫോര്‍ സ്പിരിച്വല്‍ ഗൈഡന്‍സ് – ഫാ. ജോസ് അന്തിയാംകുളം എംസിബിഎസ്

കമ്മീഷന്‍ ഫോര്‍ ബൈബിള്‍ അപ്പോസ്തലേറ്റ് – എ. പോള്‍ വെട്ടിക്കാട്ട് സിഎസ്ടി

കമ്മീഷന്‍ ഫോര്‍ ക്രിസ്ത്യന്‍ യൂണിറ്റി ഫെയ്ത്ത് ആന്‍ഡ് ജസ്റ്റീസ് – ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍

കമ്മീഷന്‍ ഫോര്‍ വൊക്കേഷന്‍ പ്രൊമോഷന്‍ (ദൈവവിളി) –ഫാ. ടെറിന്‍ മുല്ലക്കര

കമ്മീഷന്‍ ഫോര്‍ മിഷന്‍ ലീഗ് – ഫാ. മാത്യു മുളയോലില്‍

കമ്മീഷന്‍ ഫോര്‍ തിരുബാലസഖ്യം – ഫാ. ജയ്‌സണ്‍ കരിപ്പായി

കമ്മീഷന്‍ ഫോര്‍ ചര്‍ച്ച് ക്വയര്‍ (ഗായകസംഘം) – ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല.

പുതിയ ഉത്തരവുകള്‍ ക്രിസ്തുവിന്റെ രാജത്വ തിരുനാളായ വംബര്‍ 20ന് പ്രാബല്യത്തില്‍ വന്നു. രൂപതയില്‍ മെത്രാന്‍ നേതൃത്വം നല്‍കുന്ന അജപാലനപ്രവര്‍ത്തനങ്ങള്‍ പ്രധാനമായും വിശ്വാസികളിലേക്കെത്തുന്നത് വിവിധ ശുശ്രൂഷകളിലൂടെയായിരിക്കും. രൂപതയുടെ വളര്‍ച്ചയുടെ ഭാഗമായാണ് പുതിയ നിയമനങ്ങളെ കാണുന്നതെന്നും വിവിധ മേഖലയിലുള്ള ശുശ്രൂഷകള്‍ വിശ്വാസികളെ വിശ്വാസജീവിതത്തിലേക്കു നയിക്കാന്‍ സഹായകരമാകുമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക