Image

ജെയിംസ്‌ തുണ്ടിയില്‍ ജര്‍മനിയില്‍ നിര്യാതനായി

ജോസ്‌ കുമ്പിളുവേലില്‍ Published on 16 February, 2012
ജെയിംസ്‌ തുണ്ടിയില്‍ ജര്‍മനിയില്‍ നിര്യാതനായി
കൊളോണ്‍: എടത്വ, പുതുക്കരി പരേതനായ തുണ്ടിയില്‍ ടി.ജെ.തോമസിന്റെയും ആലമ്മയുടെയും മകന്‍ ജെയിംസ്‌ തുണ്ടിയില്‍ (67) ജര്‍മനിയില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട്‌.

ഭാര്യ: സിസിലി കല്ലറ പുത്തന്‍പുരയ്‌ക്കല്‍ കുടുംബാംഗം. മക്കള്‍: സാജു തോമസ്‌, ഡോ. സതീഷ്‌ ജേക്കബ്‌, സൗമ്യ എലിസബത്ത്‌ തുണ്ടിയില്‍. മരുമകള്‍: ഏഫാ ക്‌ളൈന്‍മയര്‍. കൊച്ചുമക്കള്‍: ജേക്കബ്‌ സന്തോഷ്‌, മായാ രഷ്‌മി.സഹോദരങ്ങള്‍: തങ്കമ്മ മത്തായി പ്രക്കാടന്‍ (ചങ്ങനാശേരി), ജോയി തോമസ്‌, ആനിയമ്മ ചെന്നുംകര, അപ്രേം തോമസ്‌, ആന്‍സമ്മ ഏബ്രഹാം, പരേതനായ ടി.ടി.തോമസ്‌, സൂസമ്മ ഫിലിപ്പ്‌ (ജര്‍മനി) ജെസമ്മ പുതുശേരില്‍(ജര്‍മനി), ഫൊന്‍സമ്മ ആന്റണി (വിയന്ന) ഫാ. സിറിയക്‌ തുണ്ടിയില്‍ സിഎംഐ (ആലപ്പുഴ പുന്നപ്ര കാര്‍മല്‍ പോളിടെക്‌നിക്‌ പ്രിന്‍സിപ്പല്‍).

ഡ്യൂസല്‍ഡോര്‍ഫിനടുത്ത്‌ ലാംഗെന്‍ഫെല്‍ഡില്‍ ഹൃദയസംബന്ധമായ അസുഖം മൂലം ചികില്‍സയിലായിരുന്ന ജെയിംസ്‌ ഫെബ്രുവരി 16 ന്‌ (വ്യാഴം) രാത്രി ഒന്നിന്‌ ആശുപത്രിയിലാണ്‌ മരിച്ചത്‌.

എഴുപതുകളുടെ തുടക്കത്തില്‍ ജര്‍മനിയിലെത്തിയ ജെയിംസ്‌ ലിന്‍ഡെ കമ്പനിയില്‍ എന്‍ജിനീയറായിരുന്നു. ജോലിയില്‍ നിന്ന്‌ വിരമിച്ചശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. മലയാളികളുടെ സ്‌പോര്‍ട്‌സ്‌, സാംസ്‌കാരിക രംഗങ്ങളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു ജെയിംസ്‌.
ജെയിംസ്‌ തുണ്ടിയില്‍ ജര്‍മനിയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക