Image

പാത്രിയാര്‍ക്കിസ് ബാവായുടെ യുകെ സന്ദര്‍ശനം ബുധനാഴ്ച ആരംഭിക്കും

Published on 23 November, 2016
പാത്രിയാര്‍ക്കിസ് ബാവായുടെ യുകെ സന്ദര്‍ശനം ബുധനാഴ്ച ആരംഭിക്കും

 ലണ്ടന്‍: ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ മേലധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കിസ് ബാവ ഒരാഴ്ച നീളുന്ന ശ്ലൈഹിക സന്ദര്‍ശനത്തിനായി നവംബര്‍ 23ന് (ബുധന്‍) യുകെയില്‍ എത്തുന്നു. ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3 ഇല്‍ 10.45ന് എത്തുന്ന പരിശുദ്ധ പിതാവിനെ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ ബിഷപ് അത്താനാസിയോസ് തോമാ ദാവൂദ് മെത്രാപ്പോലീത്തയുടെയും മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (ങടഛഇ) യുകെ പാത്രിയാര്‍ക്കല്‍ വികാര്‍ സക്കറിയാസ് മോര്‍ പിലക്‌സിനോസ് മെത്രാപ്പോലീത്തയുടെയും നേതൃത്വത്തില്‍ യുകെയിലുള്ള സുറിയാനി സഭാമക്കള്‍ ബാവയെ ഹാര്‍ദ്ദവമായി സ്വീകരിക്കും.

പാത്രിയര്‍ക്കിസ് ബാവയായി വാഴിക്കപ്പെട്ടതിനുശേഷം ഇത് ആദ്യമായാണ് ബാവ യുകെ സന്ദര്‍ശിക്കുന്നത്. 24 ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 1.45ന്, സുറിയാനി ക്രിസ്തിയാനികള്‍ക്കായി പുതുതായി നിര്‍മിച്ച സെന്റ് തോമസ് ദേവാലയത്തിന്റെ  കൂദാശ നടത്തും.

26ന് (ശനി) രാവിലെ 11 മുതല്‍ രണ്ടുവരെ യുകെയിലെ മലയാളി സമൂഹത്തെ കാണുവാനും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവാനും ബാവ പുതുതായി നിര്‍മിച്ച സെന്റ് തോമസ് ദേവാലയത്തില്‍ സമയം ക്രമീകരിച്ചിട്ടുണ്ട്. 27ന് കൂദാശ ചെയ്ത പുതിയ ദേവാലയത്തില്‍ പാത്രിയാര്‍ക്കിസ് ബാവ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

റിപ്പോര്‍ട്ട്: ഷിബു ജേക്കബ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക