Image

ബിനോയി പൊന്നാട്ട് പിഎംഎഫ് യുകെ കോഓര്‍ഡിനേറ്റര്‍

Published on 23 November, 2016
ബിനോയി പൊന്നാട്ട് പിഎംഎഫ് യുകെ കോഓര്‍ഡിനേറ്റര്‍

  മാഞ്ചസ്റ്റര്‍: ആഗോള പ്രവാസി മലയാളി ഫെഡറേഷന്‍ യുകെയുടെ കോഓര്‍ഡിനേറ്റര്‍ ആയി ബിനോയി പൊന്നാട്ടിനെ നിയമിച്ചതായി ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു. 

കെഎസ്സിജെയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ബിനോയി പൊന്നാട്ട്. കെഎസ്സി ഇടുക്കി ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, കേരള കോണ്‍ഗ്രസ്–ജെ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം, കേരള യൂത്ത് ഫ്രണ്ട് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബിനോയി 2001 മുതല്‍ 2006 വരെ കെഎസ്സിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തൊടുപുഴ, പുറപ്പുഴ പൊന്നാട്ട് പരേതനായ പി.എ ജോസഫിന്റെ പുത്രനാണ്. പാലാ രാമപുരം വടക്കേടത്ത് കുടുംബാംഗമായ ജെന്‍സിയാണ് ഭാര്യ. 

യുകെയുടെ കോഓര്‍ഡിനേറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ബിനോയി പൊന്നാട്ടിനെ പ്രവാസി മലയാളി ഫെഡറേഷന്‍ നേതാക്കളായ ജോസ് കാനാട്ട്, ജോര്‍ജ് പടിക്കകുടി എന്നിവര്‍ അനുമോദിച്ചു .

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക